കോളനോസ്‌കോപിക്ക് കാത്തിരിക്കുന്നത്…സ്വകാര്യ-പൊതുമേഖലയില്‍ കാത്തിരിപ്പ് സമയത്തില്‍ വന്‍ അന്തരം

ഡബ്ലിന്‍:  കോളനോസ്‌കോപ്പിക്കായി കാത്തിരിക്കുന്ന സമയം രാജ്യത്തെ സ്‌കാര്യ ആശോഗ്യ സംവിധാനത്തിലും സര്‍ക്കാര്‍ മേഖലയിലും വന്‍ അന്തരം പ്രകടമാക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് മാസം പൊതുമേഖലയില്‍ പരിശോധനയ്ക്കായി കാത്തിരിക്കേണ്ടി വരുമ്പോള്‍ സ്വകാര്യമേഖലയില്‍ പന്ത്രണ്ട് ദിവസം മാത്രമാണ് കാത്തിരിക്കേണ്ടി വരുന്നത് .. കുടലിലെ ക്യാന്‍സര്‍ ബാധ അറിയുന്നതിന് പരിശോധനയ്ക്കായി കാത്തിരിക്കുന്നവര്‍ 3510 രോഗികളാണെന്ന് ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റി വ്യക്തമാക്കുന്നു. ഇവരുടെ നില ഒരു പക്ഷേ രോഗം തിരിച്ചറിയപ്പെടുന്നത് വൈകുന്നത് മൂലം അപകടസ്ഥിതിയിലെത്തിയേക്കാമെന്നും ആശങ്കയുണ്ട്.

മൂന്ന് മാസമോ അതില്‍ കൂടുതലോ ആയി കാത്തിരിക്കുന്നവരുടെ പട്ടികയില്‍ ഒക്ടോബറില്‍ ഉള്ളവര്‍ 4235 പേരാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേതിനേക്കാള്‍ 954 പേര്‍കൂടി. നവംബര്‍ അവസാനമാകുമ്പോള്‍ ഇത് കുറഞഞ്ഞിട്ടുണ്ട്. കാത്തിരിപ്പ് പട്ടികയില്‍ ദീര്‍ഘകാലം തുടരേണ്ടി വരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ക്യാന്‍സര്‍ സൊസൈറ്റി വ്യക്തമാക്കുന്നുണ്ട്.നൂറ് ശതമാനം പേര്‍ക്കും പതിമൂന്ന് ആഴ്ച്ചയ്ക്കുള്ളില്‍ കോളോനോസ്‌കോപി ചെയ്ത് നല്‍കുക എന്നതാണ് എച്ചഎസ്ഇയുടെ ലക്ഷ്യം. എന്നാല്‍ ഇതിലേക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടി വരും. നിലവില്‍ 41 ശതമാനം രോഗികളും മൂന്ന് മാസത്തിലേറെ കാത്തിരിക്കുന്നവരാണ്. ഈ വൈകല്‍ മൂലം കോളനോസ്‌കോപി ചെയ്യുമ്പോള്‍ ബൗള്‍ ക്യാന്‍സര്‍കൂടികണ്ടെത്തേണ്ട സാഹചര്യം ആയിരിക്കും.

റേഡിയോ ഗ്രാഫര്‍മാരെ ആവശ്യത്തിന് ഉറപ്പ് വരുത്താനും സൗകര്യങ്ങള്‍ക്കും കൂടുതല്‍ നിക്ഷേപം വേണമെന്ന് സൊസൈറ്റി വ്യക്തമാക്കുന്നു. ഐറിഷ് ആശുപത്രികളിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റുകള്‍ കൂടി കൂടേണ്ടതുണ്ട്. കോളനോസ്‌കോപി വേണ്ടി വരുന്ന രോഗികളുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് കൃത്യമായ മാര്‍ഗനിര്‌ദേശങ്ങളും ഉണ്ടാക്കണം. ഒരേ മാനജ്‌മെന്റിന് കീഴിലുള്ള ആശുപത്രികള്‍ കോളനോ സ്‌കോപി ചെയ്യാനുള്ള തിരക്ക് പരസ്പരം പങ്ക് വെച്ച് കുറയ്ക്കുകയും വേഗത്തില്‍ രോഗ നിര്‍ണയം നടത്തുകയും വേണം.

Share this news

Leave a Reply

%d bloggers like this: