മാണിക്കെതിരെയുള്ള തെളിവുകള്‍ അപര്യാപ്തമെന്ന് നിയമോപദേശം

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരെയുള്ള തെളിവുകള്‍ അപര്യാപ്തമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം ലഭിച്ചതായി സൂചന.

നിയമോപദേശകന്‍ വി.വി അഗസ്റ്റിന്‍ മുദ്രവച്ച കവറിലാണ് എഡിജിപിക്ക് നിയമോപദേശം കൈമാറിയത്. മന്ത്രി കോഴ ആവശ്യപ്പെടുന്നതിനോ വാങ്ങുന്നതിനോ വ്യക്തമായ തെളിവുകളില്ലാത്തതിനാല്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നാണ് ഉപദേശം.

അതേസമയം ബാര്‍ക്കോഴ കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്നും കെ.എം മാണി ആവര്‍ത്തിച്ചു. ആര് കോഴ വാങ്ങും വാങ്ങില്ല എന്നൊക്കെ ജനങ്ങള്‍ക്ക് നന്നായിട്ടറിയാമെന്നും അന്വേഷണം അവസാനിക്കട്ടെ ബാക്കികാര്യങ്ങള്‍ അപ്പോള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.

Share this news
%d bloggers like this: