സിഡി ആരോ മാറ്റിയെന്നു ബിജു; ഒരു ദിവസത്തെ നാടകങ്ങള്‍ക്ക് പരിസമാപ്തി

കോയമ്പത്തൂര്‍ : കേരളാ മുഖ്യമന്ത്രിക്കും മറ്റു യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ലൈഗിംകാരോപണം തെളിയിക്കുന്ന രേഖകള്‍ കണ്ടെത്താനുള്ള കോയമ്പത്തൂര്‍ യാത്ര ലക്ഷ്യം കാണാതെ പോയി. ഇന്നലെ രാവിലെ മുതല്‍ അരങ്ങേറിയ നാടകങ്ങള്‍ക്ക് രാത്രി 10 മണിയോടെ അവസാനമായി. ലൈംഗീകാരോപണം തെളിയിക്കുന്ന സിഡിയും പെന്‍ഡ്രൈവും അന്വേഷിച്ച് കോയമ്പത്തൂര്‍ ശെല്‍വപുരത്ത് എത്തിയ സോളാര്‍ സംഘത്തിനു മുന്നില്‍ ബിജുവിന്റെ സുഹൃത്ത് ചന്ദ്രന്‍ തന്റെ കൈവശമുള്ള തെളിവുകള്‍ കൈമാറി. എന്നാല്‍ അതില്‍ സിഡിയും പെന്‍ഡ്രൈവും കണ്ടെത്താനായില്ലെന്നും അവ രണ്ടും ആരോ മാറ്റിയിരിക്കുകയാണെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.

ഇതേ സ്ഥലത്ത് സരിത കഴിഞ്ഞ ദിവസം എത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ സരിത ഇന്നലെ അത് നിഷേധിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെളിവു നല്കാനുള്ള സമയം നീട്ടി നല്കണമെന്ന ആവശ്യം സോളാര്‍ കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. എന്നിട്ടും വീണ്ടും സമയം നീട്ടികിട്ടണമെന്നും തെളിവുകള്‍ കേരളത്തിനു പുറത്താണെന്നും ബിജു വ്യക്തമാക്കിയതോടെ 10 മണിക്കൂറിനുളളില്‍ തെളിവു ഹാജരാക്കണമെന്ന നിര്‍ദ്ദേശം കമ്മീഷന്‍ നല്കുകയായിരുന്നു. അങ്ങനെയാണ് കോയമ്പത്തൂരിലേക്ക് ഉദ്യോഗസ്ഥരും ബിജുവും യാത്ര തിരിക്കുന്നത്.

നോര്‍ത്ത് ഷണ്‍മുഖരാജ പുരം കോളനിക്കാര്‍ ബിജുവിനെ തിരിച്ചറിഞ്ഞു. എന്നാല്‍ ഇയാള്‍ കേസുകളില്‍ പ്രതിയാണെന്ന വിവരം ഇന്നലെയാണ് നാട്ടുകാര്‍ക്ക് വ്യക്തമായത്. ബിജുവിന്റെ ബന്ധുവായ ശെല്‍വിയേയും ഭര്‍ത്താവ് ചന്ദ്രനേയും തിരക്കി സംഘം എത്തിയെങ്കിലും ഇരവരും വീട്ടിലില്ലെന്നാണ് ആദ്യം ലഭിച്ച വിവരം. പിന്നീട് ശെല്‍വി വീട്ടിലുണ്ടെന്നും ചന്ദ്രന്‍ പുറത്താണെന്നും വിവരം ലഭിച്ചു. ബിജുവും ഒരു ഉദ്യോഗസ്ഥനും മാത്രം തെളിവു വാങ്ങാന്‍ വന്നാല്‍ മതിയെന്നായി ചന്ദ്രന്‍. അങ്ങനെ തെളിവുകള്‍ മറ്റൊരാളുടെ കൈവശം കൊടുത്തുവിട്ടു, കമ്മീഷനു മുന്നില്‍ ഹാജരാക്കുകയായിരുന്നു. തെളിവുകള്‍ കണ്ടെടുക്കുന്ന സമയത്ത് ദേശീയ മാധ്യമങ്ങളടക്കം ഒരു വന്‍ മാധ്യമപ്പട തന്നെയുണ്ടായിരുന്നു.

ഡി

Share this news

Leave a Reply

%d bloggers like this: