എട്ടു വയസുകാരന്‍ ഹൈദരാബാദ് പോലീസ് കമ്മീഷണര്‍

ഹൈദരാബാദ്: എട്ടു വയസുകാരന്‍ ഹൈദരാബാദ് പോലീസ് കമ്മീഷണറായി. തലാസെമിയ (രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവില്‍ വ്യതിയാനമുണ്ടാകുന്ന അവസ്ഥ) ബാധിച്ച മഡിപ്പള്ളി രൂപ് ഒറോണ എന്ന എട്ടു വയസുകാരനാണ് ഒരു ദിവസത്തേക്ക് പോലീസ് കമ്മീഷണറായത്. ഈ കുട്ടിക്ക് 10-15 ദിവസം കൂടുമ്പോള്‍ രക്തം മാറണം. ബഷീര്‍ബാഗിലെ ഹൈദരാബാദ് പോലീസ് കമ്മീഷണറേറ്റില്‍ സ്ഥാനമേറ്റെടുത്ത മടിപ്പള്ളി രൂപ് ഒറോണ ഉദ്യോഗസ്ഥരുടെ അവധി അപേക്ഷകളില്‍ തീരുമാനമെടുക്കുകയാണ് ആദ്യം ചെയ്തത്.

തലാസെമിയ രോഗത്തിന് ചികിത്സ നേടിക്കൊണ്ടിരിക്കുന്ന കുട്ടി ഹൈദരാബാദ് പോലീസ് കമ്മീഷണറാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ചറിഞ്ഞ മേയ്ക്ക് എ വിഷ് ഫൗണ്ടേഷനാണ് കുട്ടിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ മുന്നിട്ടിറങ്ങിയതും സാധ്യമാക്കിയതും.

Share this news

Leave a Reply

%d bloggers like this: