വാട്ടര്‍ഫോര്‍ഡില്‍ കരോള്‍ സംഘം ക്രിസ്തു ദേവന്റെ ജനനം വിളിച്ചറിച്ചു

 

വാട്ടര്‍ ഫോര്‍ഡ് : മലയാളി അസ്സോസിയേഷന്‍ ഈ വര്‍ഷത്തെ കരോള്‍ സംഘം ഇന്നലെ മുതല്‍ വീടുകള്‍ സന്ദര്‍ശിച്ചു തുടങ്ങി, ഇന്നലെ രാത്രി മുതല്‍ ക്രിസ്തു ദേവന്റെ ജനനം വിളിച്ചറിച്ചു വാട്ടര്‍ഫോര്‍ഡിലെ വിവിധ മലയാളി ഭവനങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം, മൂന്ന് ദിവസം കൊണ്ട് സംഘം ഇതു വരെ 65 ഭവനങ്ങള്‍ സന്ദര്‍ശിച്ചു.

മഞ്ഞിന്റെ കുളിരില്‍ ബത്‌ലഹേമില്‍ ജനിച്ച ശിശുവിന്റെ ജനനം വിളിച്ചറിയിച്ച മാലാഖമാരുടെ ഓര്‍മ്മയ്ക്കായാണ് കരോള്‍ സംഘങ്ങള്‍ എല്ലാ ക്രിസ്തുമസ് രാവുകളിലും വീടുകളില്‍ എത്തി സന്തോഷം അറിയിക്കുന്നത്.കേരളത്തിലെ ഓര്‍മ്മകള്‍ പുതുക്കുന്ന കരോള്‍ ഗാന സംഘങ്ങള്‍ ഈ വഷവും രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: