ഈവ കൊടുങ്കാറ്റ്: ഓറഞ്ച്, യെല്ലോ വിന്‍ഡ് വാണിംഗുകള്‍ പ്രാബല്യത്തില്‍

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലേക്ക് ഈവ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മെറ്റ് എയ്‌റീന്‍ ഉച്ചയ്ക്കുശേഷം രണ്ട് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കി. ഈവാ കൊടുങ്കാറ്റാണ് ഭീഷണിയായിരിക്കുന്നത്. ഡൊണിഗല്‍, ഗാല്‍വേ, മായോ, സ്ലിഗോ, ക്ലെയര്‍, കോര്‍ക്ക്, കെറി എന്നീ പ്രദേശങ്ങളില്‍ ഓറഞ്ച് വിന്‍ഡ് വാണിംഗാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തെക്കുനിന്ന് 60-65 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ഉച്ചയോടെ 100-110 കിലോമീറ്റ വേഗത കൈവരിക്കും. 70-80 കിലോമീറ്റര്‍ വേഗതയില്‍ ഐറിഷ് തീരങ്ങളില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ് 120 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കും. വൈകിട്ട് 4 മുതല്‍ 10 മണിവരെയാണ് കാറ്റ് ശക്തമാകുന്നത്. നാളെ പുലര്‍ച്ചെ 1 മണിവരെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ യെല്ലോ വിന്‍ഡ് വാണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണിമുതല്‍ 110 കിലോമീറ്റര്‍ ശക്തിയില്‍ വീശുന്ന കാറ്റ് നാളെ പുലര്‍ച്ചെ രണ്ടുമണിവരെ നീണ്ടുനില്‍ക്കുമെന്നാണ് മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

Share this news

Leave a Reply

%d bloggers like this: