ലയണല്‍ മെസി വ്യഭിചാരിയെന്ന് കാന്‍ഡി ക്രഷ് മതവിരുദ്ധമാണെന്ന് ആരോപിച്ച കബീര്‍ ബാഖവി

ഫെയ്‌സ്ബുക്ക് ഫണ്ണി ഗെയിമായ കാന്‍ഡി ക്രഷ് മതവിരുദ്ധമാണെന്ന് ആരോപിച്ച അഹമ്മദ് കബീര്‍ ബാഖവി വീണ്ടും വിവാദവുമായി രംഗത്ത്. ഇത്തവണ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്കെതിരെയാണ് കബീര്‍ ബഖവിയുടെ രൂക്ഷ വിമര്‍ശനം. മെസ്സി ‘പച്ച വ്യഭിചാരി’യാണെന്നാണ് ഇദ്ദേഹം പ്രസംഗത്തില്‍ പറയുന്നത്. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീന തോറ്റപ്പോള്‍ കാമുകിയെയും കൂട്ടി ഹവായ് ദ്വീപിലേക്ക് പരസ്യമായി വ്യഭിചാരത്തിന് പോയ ആളാണ് മെസ്സിയെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.

ബാഖവിയുടെ പ്രഭാഷണത്തിന്റെ ഓഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. അതെസമയം അഹമ്മദ് ബാഖവി എപ്പോഴാണ് ഈ പ്രഭാഷണം നടത്തിയതെന്ന് വ്യക്തമല്ല. നേരത്തെ കാന്റി ക്രഷ് എല്ലാവരും ഡിലീറ്റ് ചെയ്യണമെന്നും 100 ഘട്ടം കഴിഞ്ഞാല്‍ ഈ ഗെയിമില്‍ അല്ലാഹുവിനെയും ഹജറുല്‍ അസ്‌വദിനെയും (മക്കയിലെ കഅ്ബയിലുളള വിശിഷ്ട കല്ല്) തകര്‍ക്കാനാണ് ഉപയോഗിക്കുന്നതെന്നുമാണ് കബീര്‍ ബാഖവി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കാന്‍ഡി ക്രഷ് ഉണ്ടാക്കിയിരിക്കുന്നത് ജൂതന്മാരാണെും ബാഖവി അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എതിര്‍പ്പു പ്രകടിപ്പിച്ച് വിശ്വാസികള്‍ തന്നെ രംഗത്തെത്തിയതോടെ പോസ്റ്റ് ബാഖവി പിന്‍വലിക്കുകയായിരുന്നു.

Share this news
%d bloggers like this: