ഡബ്ലിന്‍:അയര്‍ലന്‍ഡിലെ നൂറ് കണക്കിന് നഴ്‌സുമാര്‍ക്ക് വഴികാട്ടിയ റിക്രൂട്ട്‌മെന്റ് ഏജന്‍സി വിസ്റ്റാകരിയര്‍ സൊല്യുഷന്‍സ് വമ്പന്‍ ഓഫറുകളുമായി നഴ്‌സുമാരെ അയര്‍ലന്‍ഡിലേയ്ക്ക് ക്ഷണിക്കുന്നു.
മികച്ച ശമ്പള വാഗ്ദാനങ്ങളോടൊപ്പം അയര്‍ലന്‍ഡിലെ ആശുപത്രികളില്‍ ജോലി ലഭിക്കുന്നു എന്ന നേട്ടം മലയാളി നഴ്‌സുമാര്‍ക്ക് ലഭിക്കും.ഇതോടൊപ്പം നഴ്‌സുമാര്‍ അഡാപ്‌റ്റേഷന്‍ ചെയ്യുന്ന അതേ ആശുപത്രിയില്‍ ജോലിയും,സര്‍ക്കാര്‍ ശമ്പള സ്‌കെയിലും ലഭിക്കുമെന്ന് കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി. പരിചയ സമ്പന്നതയെ അടിസ്ഥാനമാക്കി ഏകദേശം ഒരു വര്‍ഷം30 ലക്ഷത്തില്‍ അധികം രൂപയാണ് നഴ്‌സിന് ലഭിക്കുക.
അഡാപ്‌റ്റേഷന്‍ തീയ്യതി ലഭിക്കുന്നു എന്നതിനാല്‍, അയര്‍ലന്‍ഡിലെ നഴ്‌സിങ്ങ് ബോര്‍ഡിന്റെ ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചവര്‍ക്കും ലെറ്റര്‍ കാത്തിരിക്കുന്നവര്‍ക്കും ഇത് അനുഗ്രഹം ആയിതീരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആദ്യത്തെ അഡാപ്‌റ്റേഷന്‍ തീയതിയും കമ്പനി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.2016 മാര്‍ച്ച് 7 ന് ഇതിന്‍ പ്രകാരമുള്ള ആദ്യ അഡാപ്‌റ്റേഷന്‍ ആരംഭിക്കും.
ഈ വാഗ്ദാനങ്ങള്‍ക്ക് പുറമേ വിവിധ ഇനങ്ങളിലായി രാജ്യത്തേക്ക് വരുന്ന നഴ്‌സിന് 4000 യൂറോ വരെ അധികം തുക നേട്ടമായി ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.റി ലൊക്കേഷന്‍ വിഭാഗത്തില്‍ പെടുത്തിയാണ് സൗജന്യ റിക്രൂട്ട്‌മെന്റിനൊപ്പം ഈ തുകയും ലഭിക്കുന്നത്.അതായത് അയര്‍ലന്‍ഡില്‍ നഴ്‌സായി ജോലി ചെയ്യാന്‍ യോഗ്യത ഉള്ളവര്‍ക്ക് പണം മുടക്കണ്ട എന്നുമാത്രം അല്ല റിലൊക്കേഷന്‍ ഇനത്തില്‍ 2.75 ലക്ഷം രുപയോളം ലഭിക്കാനുമുള്ള മികച്ച അവസരമാണ് ഇതെന്ന് കമ്പനി വിശേഷിപ്പിച്ചത്.