ഷാനോണ്‍ നദിയിലെ ജലനിരപ്പുയരുന്നു, ജാഗ്രത നിര്‍ദേശം

 

ഡബ്ലിന്‍: ഷാനോണ്‍ നദിയുടെ സമീപപ്രദേശത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും സമീപവാസികള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും ലിമറിക് സിറ്റി ആന്റ് കൗണ്ടി കൗണ്‍സില്‍ (എല്‍.സി.സി.സി) കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി. പല പ്രദേശങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളില്‍ 30 മില്ലി മീറ്റര്‍ തുടങ്ങി 60മില്ലി മീറ്റര്‍ വരെ മഴ പെയ്യുമെന്നും അതിനാല്‍ വെളളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മെറ്റ് എയ്‌റീന്‍ സൂചന നല്‍കി.

കഴിഞ്ഞ 48 മണിക്കൂറിനുളളില്‍ ഷാനോണ്‍ നദി, മൗണ്ട് ഷാനോണ്‍ റോഡ്, ലിമറിക് സിറ്റി എന്നിവിടങ്ങളില്‍ ജലനിരപ്പ് ഏകദേശം 100 മില്ലി മീറ്ററോളം ഉയര്‍ന്നിരുന്നു.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കണമെന്നും ക്ലെയര്‍ കൗണ്ടി കൗണ്‍സിലിലും വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. കൗണ്‍സില്‍ ജീവനക്കാര്‍ ഇപ്പോഴും ജലനിരപ്പ് ഉയര്‍ന്നിരിക്കുന്ന പ്രദേശങ്ങളായ കാസിള്‍കോണലിലും മോണ്ട്‌പെലിയറിലും ജലനിരപ്പ് താഴ്ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും കൗണ്‍സില്‍ സീനിയര്‍ എഞ്ചിനീയര്‍ വിന്‍സെന്റ് മുറേ പറഞ്ഞു.

അടുത്ത ദിവസങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ ഏതുസമയവും രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ തയാറായിരിക്കുമെന്നും കൗണ്‍സില്‍ പറഞ്ഞു.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിലവാരമുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മുറേ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: