ഭക്ഷണം പാചകം ചെയ്യുമ്പോള്‍ പോഷകാംശം നഷ്ടപ്പെടാതിരിക്കാന്‍

 

ഭക്ഷണം പാചകം ചെയ്യുമ്പോള്‍ പോഷകാംശം നഷ്ടമാകുന്നത് തടയാന്‍ 10, 15 മിനുട്ടില്‍ കൂടുതല്‍ പച്ചക്കറികള്‍ തിളപ്പിക്കുന്നത് ഒഴിവാക്കണം. കൂടുതല്‍ തിളപ്പിച്ചാല്‍ അവയിലെ ജീവകങ്ങള്‍ നഷ്ടമാകും. പച്ചക്കറികള്‍ മുറിക്കും മുന്‍പ് ഏറെ നേരം വെള്ളത്തില്‍ ഇട്ടു വയ്ക്കുകയോ , പാചകം ചെയ്യുന്നതിന് ഏറെ മുന്‍പ് മുറിച്ചു വയ്ക്കുകയോ ചെയ്യുന്നതിലൂടെ പച്ചക്കറികളിലെ പോഷകാംശം നഷ്ടപ്പെടും.

അതുപോലെ പാചകം ചെയ്യുമ്പോള്‍ പച്ചക്കറികള്‍ ചെറുതീയില്‍ വേവിക്കുന്നതാണ് നല്ലത്. പ്രഷര്‍ കുക്കറുകളില്‍ പാചകം ചെയ്താല്‍ പോഷകമൂല്യം നഷ്ടമാകില്ല. പാചകത്തിന് ആവശ്യത്തിന് വെള്ളം ഉപയോഗിക്കണം എന്നുമാത്രം. പാചകം ചെയ്തതിനു ശേഷം ബാക്കിവരുന്ന പച്ചക്കറി വെന്ത ജലം സൂപ്പായി ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.

പെട്ടന്ന് ചീത്തയാകുന്ന പച്ചക്കറികളും പഴങ്ങളും ഈര്‍പ്പമില്ലാത്തതും തണുപ്പുള്ളതും വായു കടക്കുന്നതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് കേടാകാതിരിക്കാന്‍ നല്ലത്. ചീര, മുരിങ്ങയില തുടങ്ങിയവയില്‍ ധാരാളം ഇരുമ്പും വിറ്റമിന്‍ സി യും അടങ്ങിയിട്ടുണ്ട്. ഇവ അധിക സമയം വേവിച്ചാല്‍ പോഷമൂല്യം നഷ്ടപ്പെടും.

Share this news
%d bloggers like this: