ആരോഗ്യമേഖലയില്‍ നിന്ന് വന്ന വാര്‍ത്തകള്‍ അലോസരപ്പെടുത്തിയിരുന്നതായി കെന്നി

ഡബ്ലിന്‍: ആരോഗ്യമേഖലയില്‍ നിന്ന് ഉയര്‍ന്ന് വന്ന വാര്‍ത്തകള്‍ അലോസരപ്പെടുത്തിയിരുന്നതായി പ്രധാനമന്ത്രി എന്‍ഡ കെന്നി. 2011ല്‍ പദവി ഏറ്റെടുത്ത ശേഷം ആരോഗ്യരംഗത്ത് കാര്യമൊന്നും ചെയ്യാന്‍ കഴിയാത്തതില്‍ കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് അലോസരപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇത്തരം വാര്‍ത്തകള്‍ ബുദ്ധിമുട്ടുള്ളതായിതോന്നിയിരുന്നെന്നും കെന്നി പറഞ്ഞു. ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ പ്രശ്‌നങ്ങളെ ധ്രുത ഗതിയില്‍ പരിഹരിക്കുന്നുണ്ട്. ഏറെ പ്രയാസകരമായ സ്ഥാനത്തിരുന്ന മികച്ച പ്രകടനമാണ് വരേദ്ക്കര്‍കാഴ്ച്ചവെയ്ക്കുന്നതെന്നും തന്റെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കെന്നി പറഞ്ഞു. സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ച സൃഷ്ടിക്കുന്നതില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. ആരോഗ്യമേഖലയടക്കം പല ഭാഗങ്ങളിലും നിക്ഷേപം വരണം.

സാമ്പത് രംഗത്തിന്റെ തിരിച്ച് വരവ് മുന്നോട്ട് കൊണ്ട് പോകുകയാണ് ലക്ഷ്യം. പറയപ്പെടുന്ന എല്ലാ സര്‍വീസുകള്‍ നല്‍കണമെങ്കിലും സാമ്പത്തിക യന്ത്രം പ്രവര്‍ത്തിക്കണമെന്നും കെന്നി അഭിപ്രായപ്പെട്ടു. അതേ സമയം തന്നെ കെന്നി ട്രോളികളില്‍ ചികിത്സ തേടേണ്ടി വരുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നകാര്യത്തില്‍ മുന്‍ പ്രഖ്യാപനം ആവര്‍ത്തിക്കാന്‍ തയ്യാറല്ലെന്നും സൂചിപ്പിച്ചു.

2007 പൊതു തിരഞ്ഞെടുപ്പിലായിരുന്നു അദ്ദേഹംട്രോളിയിലെ ചികിത്സസംബന്ധിച്ച് പരാമര്‍ശം നടത്തിയിരുന്നത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ എന്ത്മാത്രം പുരോഗതിയുണ്ടോ അത് മാത്രമേ പറയുന്നുള്ളൂവെന്നും കെന്നി വ്യക്തമാക്കി. എല്ലാ രോഗികള്‍ക്കും കുട്ടികളോ വലിയവരോ എന്നില്ലാതെ മികച്ച സേനം നല്‍കുക തുടങ്ങിയവയാണ് തങ്ങളുടെ താത്പര്യം. അതിനായി കൂടുതല്‍ നിക്ഷേപം വരണമെന്നും കെന്നി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: