മക്കളെ സ്‌കൂളില്‍ വിട്ടില്ല മാതാപിതാക്കളില്‍നിന്നും പിഴ ഈടാക്കി

 

ഡബ്ലിന്‍:മക്കളെ സ്‌കൂളില്‍ വിടാതിരുന്നതിന് മാതാപിതാക്കള്‍ക്ക് പിഴയായടക്കേണ്ടിവന്നത് 800 യൂറോ. ചൈല്‍ഡ് ആന്റ് ഫാമിലി ഏജന്‍സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡബ്ലിന്‍ കോടതിയുടെ വിധി.

സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന ഇവരുടെ 15 വയസ്സുള്ള മകന്‍ സ്‌കൂള്‍ വര്‍ഷത്തിന്റെ 87 ശതമാനം ദിവസവും സ്‌കൂളില്‍ ഹാജരല്ലായിരുന്നു. അതുപോലെ ഇളയകുട്ടിയും 167 ദിവസത്തില്‍ 110 ദിവസവും സ്‌കൂളില്‍ ഹാജരല്ലായിരുന്നു. കുട്ടികള്‍ക്ക് വൊമിറ്റിങ്ങ് ബഗും ആസ്മയുമായിരുന്നു എന്നതായിരുന്നു രക്ഷിതാക്കളുടെ വാദം.എന്നാല്‍ ഈ വാദം തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളി.  ഇവര്‍ക്കെതിരെ തെളിവുനല്‍കാന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററുമെത്തിയിരുന്നു.കുട്ടികളെ പരിപാലിക്കാതിരുന്നതിന് നാനൂറുയൂറോ വീതം പിഴയടക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: