കലാഭവന്‍ നവാസും, മനോജ് ഗിന്നസ്സും നയിക്കുന്ന മെഗാഷോ നാളെ.

ഡബ്ലിന്‍ മലയാളം സാംസ്‌കാരിക സംഘടന ഒരുക്കുന്ന ‘കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ്റ്2016’ ന്റെ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുടുംബ പ്രേക്ഷകര്‍ക്കായി നൃത്തത്തിനും സംഗീതത്തിനുമൊപ്പം ചിരി പടര്‍ത്താന്‍ ഹാസ്യവും കോര്‍ത്തിണക്കിയ മെഗാഷോ നാളെയാണ് (ഞായറാഴ്ച) അരങ്ങേറുന്നത്. ഹാസ്യത്തിനും അനുകരണകലയ്ക്കും പുതിയ മാനങ്ങള്‍ നല്‍കിയ മലയാളികളുടെ പ്രിയ താരങ്ങളായ കലാഭവന്‍ നവാസ്, മനോജ് ഗിന്നസ് എന്നിവരുടെ നേതൃത്വത്തിലാണ് മെഗാഷോ അരങ്ങേറുന്നത്.

വേറിട്ട ശബ്ദം കൊണ്ട് മലയാളി മനസ്സിനെ കീഴടക്കിയ പിന്നണിഗായികയും മികച്ച അവതാരകയുമായ സുമി അരവിന്ദ്, ഓസ്ട്രിയയില്‍നിന്നുള്ള ഗായകന്‍ അലക്‌സ് ജോ എന്നിവരും മെഗാഷോയുടെ വേദിയെ ഗംഭീരമാക്കാന്‍ എത്തുന്നു.

ഡബ്ലിനിലെ RED COW MORAN ഹോട്ടലില്‍ (നാസ് റോഡ്) വൈകുന്നേരം അഞ്ചു മണിക്ക് കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ്റ് ആരംഭിക്കും. കാര്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. RED COW MORAN ഹോട്ടലിന്റെ ടിക്കറ്റ് കൗണ്ടറില്‍ നാലുമണി മുതല്‍ ടിക്കറ്റ് ലഭ്യമാണ്.

വിശദവിവരങ്ങള്‍ക്ക്
ജോബി സ്‌കറിയ 085 7184293
ബിപിന്‍ ചന്ദ് 089 4492321

Share this news

Leave a Reply

%d bloggers like this: