അയര്‍ലണ്ടിലേക്ക് മുസ്ലീം കുടിയേറ്റത്തിന് പ്രോത്സാഹനവുമായി ഹിജറ2

 

ഡബ്ലിന്‍: അയര്‍ലണ്ടിലേക്ക് മുസ്ലീങ്ങളുടെ കുടിയേറ്റത്തിന് പ്രേരിപ്പിച്ചുകൊണ്ടുള്ള ഹിജറ2 എന്ന വെബ്‌സൈറ്റിനെതിരെ അന്വേഷണവുമായി ഗാര്‍ഡ രംഗത്തെത്തിയിരിക്കുന്നു. മുസ്ലീങ്ങളുടെ കുടിയേറ്റം വര്‍ദ്ധിപ്പിക്കുകയും പ്രവാചകസന്ദേശം പരത്തുകയുമാണ് ഈ വെബ്‌സൈറ്റിന്റെ ഉദ്ദേശമെന്നും സൂചനകളുണ്ട്.
അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റം ഇസ്ലാമിന്റെ സുവര്‍ണയുഗമെന്ന ആപ്തവാക്യമാണ് ഈ വെബ്‌സൈറ്റ് സ്വീകരിച്ചിരിക്കുന്നത്.
അയര്‍ലണ്ടിലെ യുവതലമുറ മടിയന്മാരാണെന്നും അതുകൊണ്ട് അയര്‍ലണ്ടിലെത്തുന്ന മുസ്ലീങ്ങള്‍ക്ക് ജോലിസാധ്യത കൂടുതലാണെന്നും ആവശ്യമായ രേഖകളില്ലാതെ താമസിക്കുന്ന ജനങ്ങളെയും അയര്‍ലണ്ടില്‍ സംരക്ഷിക്കുമെന്നുമൊക്കെയാണ് സൈറ്റിന്റെ വിലയിരുത്തല്‍.അയര്‍ലണ്ടിലെ പ്രമുഖ ഇസ്ലാം സംഘടനകളായ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍, ഇസ്ലാമിക് ഫൗണ്ടേഷന്‍ ഓഫ് അയര്‍ലണ്ട് എന്നീ സംഘടനകള്‍ സൈറ്റ് നീക്കങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് ഐറിഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: