ഇന്ന് തണുപ്പുള്ള കാലാവസ്ഥ…വൈകീട്ടോടെ മൈനസ് ഡിഗ്രിയിലേക്ക് താപനില കുറയും

ഡബ്ലിന്‍: ഇന്ന് താപനില  വളരെ താഴുമെന്നും റോഡുകള്‍ അപകടങ്ങള്‍ക്ക് സാധ്യതയുള്ളതായി മാറുമെന്നും മുന്നറിയിപ്പ്.    പുകമഞ്ഞും , ഐസും മഞ്ഞ് വീഴ്ച്ചയുമെല്ലാം കൊണ്ട് തണുപ്പേറിയ ദിവസമായിരിക്കും അനുഭവപ്പെടുക.  എന്നാല്‍ എവിടെയും  ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടില്ല.  ഉച്ചയ്ക്ക് വരെ കനത്ത തണുപ്പ് അനുഭവപ്പെടുമെന്നാണ് കരുതുന്നത്.

 കിഴക്കന്‍ മേഖല, തെക്ക് കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ സൂര്യപ്രകാശം ലഭിക്കാം. ഇവിടെ ദിവസം മുഴുവന്‍ വരണ്ട കാലാവസ്ഥയും അനുഭവപ്പെടാവുന്നതാണ്.  ഉച്ചതിരിയുന്നതോടെ ശരാശരി താപനില അഞ്ച് ഡിഗ്രിസെല്‍ഷ്യസിലേക്ക്  ചുരുങ്ങാം. താപനില വൈകുന്നേരത്തോടെ വീണ്ടും താഴും.  ഇതോടെ പുകമ‍ഞ്ഞ് കൂടുതല്‍ കനക്കും.  താപനില മൈനസിലേക്ക് താഴാമെന്നാണ് കരുതുന്നത്.   രാത്രിയോടെ  ഐസ് രൂപപ്പെടാനുള്ള സാധ്യതയും ഉണ്ട്.

കിഴക്കും വടക്ക് കിഴക്കും നാളെ രാവിലെ തണുപ്പും പുകമഞ്ഞുമായിട്ടായിരിക്കും രാവിലെ തന്നെ തുടങ്ങുക.  തുടര്‍ന്ന്  മഞ്ഞ് നീങ്ങുമെങ്കിലും  മേഘാവൃതമായിട്ടായിരിക്കും കാലാവസ്ഥ.  തെക്ക് പടിഞ്ഞാറ് മഴയ്ക്ക് സാധ്യതയുണ്ട്. ഇത് വടക്കും കിഴക്കുമായി വ്യാപിക്കാം. ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞ് പ്രത്യക്ഷപ്പെടാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: