വിദേശ ഭാഷകള്‍ സംസാരിക്കുന്നതില്‍ യൂറോപില്‍ അയര്‍ലന്‍ഡ് പുറകില്ലെന്ന് കണക്കുകള്‍

ഡബ്ലിന്‍: അയര്‍ലന്‍ഡ് സംസാര പ്രിയരുടേതാണ് എന്നാല്‍ സ്വന്തം ഭാഷമാത്രം സംസാരിക്കുന്നവരാണ് കൂടുതലെന്ന് കണക്കുകള്‍. വിദേശഭാഷകള്‍ സംസാരിക്കുന്ന യൂറോപ്യന്‍രാജ്യങ്ങളുടെ പട്ടികയില്‍ പിന്നിലാണ്. അയര്‍ലന്‍ഡില്‍ നാലില്‍ മൂന്ന് ഭാഗം ജനങ്ങള്‍ക്കും വിദേശ ഭാഷ സംസാരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നു. ഐറിഷ് സംസാരിക്കുന്ന സ്കൂളുകളില്‍ ഇംഗ്ലീഷ് രണ്ടാം ഭാഷയായി പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ യൂറോ സ്റ്റാറ്റിന്‍റെ കണക്കെടുപ്പില്‍ ഇത് പരിഗണിച്ചിട്ടില്ല.

പ്രൈമറി സ്കൂള്‍തലത്തില്‍ പുതിയ ഭാഷകളിലൊന്ന് പഠിപ്പിക്കുന്നത് വേണ്ടെന്ന് വെച്ചത് തിരിച്ചടിയായിട്ടുണ്ടെന്നാണ് ചൂണ്ടികാണിക്കുന്നത്. 2011ലെ ബഡ്ജറ്റിലാണ് പ്രൈമറി തലത്തില്‍ മറ്റൊരു ഭാഷയുടെ പഠനമെന്നത് വേണ്ടെന്ന് വെച്ചത്. 550 സ്കൂളുകളില്‍ ആധുനിക ഭാഷാ പഠനം സ്കീം പ്രകാരം നടന്നിരുന്നതാണ്. ഇത് മൂലം കുട്ടികള്‍ക്ക് നേരത്തെ തന്നെ വിദേശ ഭാഷ അറിയുന്നതിന് സാഹചര്യവും ഒരുങ്ങിയിരുന്നു.

പുതിയ ഭാഷാ കരിക്കുലം തയ്യാറാക്കുന്നതായാണ് വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചിരുന്നത്. ഇതില്‍ ഇംഗ്ലീഷും ഐറിഷും ഉള്‍പ്പെടുന്നുണ്ടെന്നും പാര്‍ലമെന്‍റില്‍ ഇവര്‍ മറുപടിയായി പറഞ്ഞിരുന്നു. രണ്ടാം ഘട്ട വിദ്യഭ്യാസത്തില്‍കുട്ടികള്‍ക്ക് മൂന്നാമതൊരു ഭാഷ പഠിക്കാന്‍ ആദ്യഘട്ടത്തില്‍ മറ്റൊരു ഭാഷയിലൂടെ കടന്ന് പോകാന്‍ പ്രാപ്തികൈവരിക്കുന്നത ഉപകരിക്കുമെന്നാണ് കരുതുന്നത്. ജൂനിയര്‍സൈക്കിളിലും സീനിയര്‍സൈക്കിളിലും വിവിധ ഭാഷകള്‍ പഠനത്തിന് ലഭിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: