ആവശ്യത്തിന് നഴ്‌സുമാരില്ല: പല ആശുപത്രികളിലും സര്‍ജറികള്‍ മാറ്റിവച്ചു

ഡബ്ലിന്‍: പകര്‍ച്ചപ്പനി ബാധിച്ച രോഗികളുടെ എണ്ണം കൂടിയതോടെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇന്നു നടത്തുവാനിരുന്ന സര്‍ജറികള്‍ പലതും മാറ്റിവച്ചു. വളരെ അത്യാവശ്യമെന്നുള്ള സര്‍ജറികള്‍ മാത്രമാണ് പലയിടത്തും ഇന്ന് നടത്തുക. മറ്റുള്ളവ വരും ദിവസങ്ങളില്‍ നടത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്ക് പല ആശുപത്രികളിലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രിയുടെ ഇത്തരത്തിലുള്ള നടപടി. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ബൂമോണ്ട് ആശുപത്രി, മാററര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ച്ച അഡ്മിറ്റായ രോഗികളുടെ എണ്ണം വളരം കൂടുതലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ആവശ്യത്തിന് നഴ്‌സുമാരില്ലാത്തതാണ് പലയിടങ്ങളിലും സര്‍ജറി മാറ്റിവയ്ക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: