അയര്‍ലണ്ടില്‍ 450 തൊഴിലവസരങ്ങളുമായി അസെന്‍ച്വര്‍


 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ 450 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പ്രമുഖ കമ്പനിയായ അസെന്‍ച്വര്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ഡേറ്റ സയന്‍സ്, കസ്റ്റമര്‍ സര്‍വീസ് എന്നീ വിഭാഗങ്ങളിലേക്കാണ് അവസരങ്ങള്‍. തുടക്കക്കാരായ ബിരുദധാരികള്‍ക്കും പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് അസെന്‍ച്വര്‍ രംഗത്തെത്തിയിരിക്കുന്നത്.ഇതോടെ അയര്‍ലണ്ടില്‍ അസെന്‍ച്വര്‍ ഗ്രൂപ്പ് സൃഷ്ടിച്ച അവസരങ്ങളുടെ എണ്ണം 2,250 ആകും.

ആഗസ്റ്റ് അവസാനത്തോടെ നിയമനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഉപഭോക്താക്കളുടെ എണ്ണം കൂടിയതിനനുസരിച്ചാണ് ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനമെടുത്തതെന്നും ആഗോളകമ്പനിയായ അസെന്‍ച്വര്‍ അയര്‍ലണ്ടിലെ ജനങ്ങളെ ആകര്‍ഷിക്കുന്നതരത്തിലുള്ള സേവനങ്ങളാണ് ഇതുവരെ നല്‍കിയിട്ടുള്ളതെന്നും സാമ്പത്തികമേഖലയിലെ വളര്‍ച്ചയ്ക്കും ഈ ഗ്രൂപ്പ് സഹായകമാകുന്നുണ്ടെന്നും അയര്‍ലണ്ടിലെ അസെന്‍ച്വര്‍ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ അലസ്‌റ്റെയര്‍ ബ്ലെയര്‍ പറഞ്ഞു.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: