സര്‍ക്കാരുമായി ബന്ധപ്പെട്ടതും പൊതുമേഖലയിലേതുമായ വിവിധ വെബ്സൈറ്റുകള്‍ പണിമുടക്കി…സൈബര്‍ ആക്രമണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍  

ഡബ്ലിന്‍:  സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ വെബ്സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായി . രാവിലെ സൈബര്‍ ആക്രമണം നേരിട്ടത് മൂലമാകാം പ്രശ്നമെന്നാണ് കരുതുന്നത്. സെന്‍റട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്‍റ്, കോര്‍ട് സര്‍വീസ് തുടങ്ങിയ ഒരു മണിക്കൂര്‍ വീതമാണ് നിശ്ചലമായത്. ഡിഡോസ് ആക്രമണമാകാം നടന്നിരിക്കുന്നതെന്നാണ് അനുമാനം. രാവിലെ പതിനൊന്നരക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വെബ്സൈറ്റ് തടസപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. ഉച്ചകഴിഞ്ഞതോടെ വീണ്ടും ലഭ്യമായി തുടങ്ങി. പബ്ലിക് എക്സ്പെന്‍ഡീച്ചര്‍ ആന്‍റ് റിഫോം ആണ് സൈബര്‍ ആക്രമണങ്ങള്‍ വിവിധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ബാധിച്ചെന്ന് വ്യക്തമാക്കിയത്.

ഡിസ്ട്രിബ്യൂഷന്‍ ഡീനയല്‍ സര്‍വീസ് സര്‍ക്കാര്‍ സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് നടത്തിയിരിക്കുന്നതെന്ന് വകുപ്പിന്‍റെ വക്താവ് പറയുന്നു. ആക്രമണം നടന്നതോടെ അടിയന്തരഘട്ടത്തില്‍ ചെയ്യേണ്ട നടപടികള്‍ ചെയ്തതായും ഇത് മൂലം ഏറ്റവും കുറവ് മാത്രം സമയത്തേക്കാണ് തടസം അനുഭവപ്പെട്ടതെന്നും വക്താവ് വ്യക്തമാക്കി. ഡിഡോസ് ആക്രമണങ്ങളില്‍ ഇത് എവിടെനിന്നാണെന്ന് കണ്ടെത്തുക അസാധ്യമാണ്. വളരെയധികം ഓണ്‍ലൈന്‍ അപേക്ഷകള്‍ ഓരേ സമയത്ത് നല്‍കുകയാണ് ഈ സൈബര്‍ ആക്രമണത്തില്‍ ചെയ്യുക.

അനോണിമസ് പോലുള്ള സംഘടനകള്‍ ഇത് ചെയ്യാറുണ്ട്. രാഷ്ട്രീയക്കാര്‍, ധനകാര്യ സ്ഥാപനങ്ങള്‍, തീവ്രവാദ സംഘടനകള്‍ എന്നിവരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന സ്ഥാപനമാണ് അനോണിമസ്. ഡാറ്റകള്‍‌ ഡിഡോസ് ആക്രമണങ്ങളില്‍ മോഷ്ടിക്കപ്പെടുന്നത് അപൂര്‍വമാണ്. ബുധനാഴ്ച്ച നാഷണല്‍ലോട്ടറിയുടെ വെബ്സൈറ്റിനും സമാനമായആക്രമണം നേരിടേണ്ടി വന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: