റിപ്പബ്ലിക് ദിനത്തില്‍ ഐഎസ് ലക്ഷ്യമിട്ടത് വിദേശികളെയും സുരക്ഷ സൈനികരെയും

 

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്താകമാനം നടത്തിയ തിരച്ചിലില്‍ തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 13 പേരെ അറസ്റ്റ് ചെയ്തു. ഐസിസ് അനുഭാവികളായ ഇവര്‍ രാജ്യത്താകമാനം വിദേശ ടൂറിസ്റ്റുകളെയും പോലീസുകാരെയും ആക്രമിക്കാനാണ് പദ്ധതിയിട്ടിരുന്നത്. വെള്ളിയാഴ്ച മൊത്തം 14 പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 13 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യന്‍ മുജാഹിദീനും ഇസ്ലാമിക് സ്‌റ്റേറ്റുമായി ചേര്‍ന്ന് രൂപീകരിച്ച ജനൂദ് ഉല്‍ ഖലീഫ ഇ ഹിന്ദ് എന്ന സംഘടനയാണ് പുതിയ പദ്ധതികളുമായി രംഗത്തെത്തിയത്. ആക്രമണത്തിനായി ഇവര്‍ ആയുധങ്ങളും മറ്റും ശേഖരിച്ച് വരികയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. ഇവരുടെ നേതാവ് മുംബൈ സ്വദേശിയായ മുദാബിര്‍ മുഷ്താഖ് ഷെയ്ഖ് എന്നയാളും അറസ്റ്റിലായവരില്‍ പെടും. ഇയാള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ്.

സാങ്കേതിക വിദ്യയില്‍ നിപുണരായ ഐസിസിന് സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ഏതാനും യുവാക്കളെ ഇന്ത്യയില്‍ നിന്ന് കിട്ടി. ഐസിസ് സാധ്യത എന്നുള്ളതില്‍നിന്ന് ഗൗരവകരമായ ഭീഷണിയിലേക്കാണ് ഇന്ത്യയിലെ ഐസിസ് സാന്നിദ്ധ്യം വളരുന്നത്.

എജെ-

Share this news

Leave a Reply

%d bloggers like this: