ടി പി ശ്രീനിവാസനെ ആക്രമിച്ചസംഭവത്തില്‍ ക്ഷമചോദിച്ച് സിപിഎം

 

തിരുവനന്തപുരം: ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനു കോവളത്തെത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ. ജില്ലാനേതാവ് കരണത്തടിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് സിപിഎം. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അതില്‍ ക്ഷമചോദിക്കുന്നുവെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത്.എന്നാല്‍ മുദ്രാവാക്യം വിളിച്ച്‌നില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ശ്രീനിവാസന്‍ കയറിച്ചെല്ലരുതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത് അംഗീകരിക്കാനാകില്ലെന്നും അതിരുകടന്ന നടപടിയെന്നുമാണ്് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത്. ടിപി ശ്രീനിവാസനെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വ്യക്തികളെ ആക്രമിച്ചുകൊണ്ടല്ല നയങ്ങളെ എതിര്‍ക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വിഎസ് പറഞ്ഞു.

സംഭവത്തിലെ വിദ്യാര്‍ത്ഥി നേതാവ് കെ.എസ്.ശരത് ഇതിനോടകം നിരവധി കേസുകളിലെ പ്രതിയാണ്. ഇന്നലെ ശ്രീനിവാസനെ കരണത്തടിച്ചശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ സ്ഥലംവിട്ട ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ജനതാദള്‍ നേതാവിന്റെ മകനെ മര്‍ദ്ദിച്ചകേസിലും മലയിന്‍കീഴ് ഐടിഐ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്ത കേസിലും ശരത് പ്രതിയാണ്.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: