ഡബ്ലിനില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വ്യാപകമാകുന്നു

 

ഡബ്ലിന്‍: ഡബ്ലിനില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരാണ് ഇതിനുപിന്നിലെന്ന സൂചനകള്‍ വ്യാപകമാകുന്നു. ഗ്രൂപ്പായെത്തുന്നവരാണ് സ്ത്രീകളെ ആക്രമിക്കുന്നതെന്നാണ്
കണ്ടെത്താനായിട്ടുള്ളത്.

കഴിഞ്ഞയാഴ്ച്ച ടാലയില്‍ 14 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒരുസംഘം ആളുകള്‍ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിതന്നെ മൊഴി നല്‍കിയിട്ടുണ്ട്. അതേദിവസംതന്നെ സ്പ്രിങ്ങ്ഫീല്‍ഡിലെ സഹോദരിമാരായ രണ്ടുപേര്‍ക്കും ഇതേ അനുഭവമാണുണ്ടായത്.ഷെങ്കല്‍, കാബ്ര, റാനില, സിറ്റി സെന്റര്‍ എന്നിവിടങ്ങലിലും ലൈംഗീക ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇത്തരത്തില്‍ ആക്രമണം നടത്തുന്നവരെ ഗാര്‍ഡ തിരിച്ചറിഞ്ഞെങ്കിലും അവര്‍ക്കെതിരെ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനുളളില്‍ അര്‍ലണ്ടില്‍ സ്ത്രീകളോടുളള ആക്രമണസ്വഭാവം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന മന്ത്രി ഫിറ്റ്‌സ് ജെറാള്‍ഡിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനങ്ങളുമുണ്ട്.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: