രാജ്യത്തുടനീളം ശക്തമായ മഞ്ഞുവീഴ്ച്ചയ്ക്കു സാധ്യത: മെറ്റ് എയ്‌റീന്‍

ഡബ്ലന്‍: കഴിഞ്ഞ ദിവസം ആരംഭിച്ച ജെര്‍ട്രൂഡ് കൊടുങ്കാറ്റിന്റെ ഫലമായി രാജ്യത്തുടനീളം മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് എയ്‌റീന്റെ മുന്നറിയിപ്പ്. മഞ്ഞുവീഴ്ചയില്‍ അപകടസാധ്യത കൂടുതലായതിനാല്‍ വാഹനയാത്രക്കാരും ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസം രാജ്യത്തിന്റെ പലഭാഗത്തും ആഞ്ഞടിച്ച ജെര്‍ട്രൂഡ് കാറ്റില്‍ ധാരാളം വീടുകള്‍ വൈദ്യുതി നഷ്ടപ്പെട്ട് ഇരുട്ടിലായിരുന്നു.കൂടാതെ പലയിടങ്ങളിലും മരങ്ങള്‍ മറിഞ്ഞുവീഴുകയും ചെയ്തിരുന്നു.

നാളെരാത്രിവരെ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനില്‍ക്കെ താപനില മൂന്ന് ഡിഗ്രിയില്‍ത്താഴെയാകുമെന്ന കാലാവസ്ഥാ പ്രവചനവുമുണ്ട്. ഡോണഗല്‍, ഗാല്‍വേ, ലെട്രിം, മായോ, സ്ലിഗോ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 60 മുതല്‍ 65 കിലോമീറ്റര്‍വരെ വേഗതയുള്ള മറ്റൊരു ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും മെറ്റ് എയ്‌റീന്‍ നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: