ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ 3.50 ഓടെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തും തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.
കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം ഹൃദയാഘാദം മൂലമാണ് അന്തരിച്ചത്. മാധ്യമരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ശക്തമായ സാന്നിധ്യമായിരുന്നു ടി.എന്‍ ഗോപകുമാര്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു അദ്ദേഹം.
1957ല് കന്യാകുമാരിയിലെ ശുന്ദ്രത്താണ് അദ്ദേഹത്തിന്റെ ജനനം.മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസം പഠനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ എക്സ്പ്രസില്‍ നിന്ന് മാധ്യമപ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം പിന്നീട് മാതൃഭൂമിയിലും ന്യൂസ് ടുഡേയിലും ടൈംസ് ഓഫ് ഇന്ത്യയിലും സേവനമനുഷ്ഠിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം മുതല്‍ വാര്‍ത്താ വിഭാഗം മേധാവിയായിരുന്നു. സിനിമാസാംസ്കാരിക മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചുട്ടുണ്ട്. ശുചീന്ദ്രന്‍ രേഖകള്‍ക്ക് സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.

Share this news

Leave a Reply

%d bloggers like this: