കാദുംനി കൂട്ടമാനഭംഗം: മൂന്നു പ്രതികള്‍ക്ക് വധശിക്ഷ

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. കേസില്‍ മറ്റു മൂന്നു പ്രതികളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. അന്‍സാര്‍ അലി, സയിഫുള്‍ അലി, അമീന്‍ അലി എന്നീ പ്രതികളെയാണ് കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ഇമ്മാനുവേല്‍ ഇസ്‌ലാം, ഭോല നാസ്‌കര്‍, അമിനൂര്‍ ഇസ്‌ലാം എന്നീ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ലഭിച്ചു. കേസില്‍ രണ്ടു പ്രതികളെ തെളിവില്ലെന്നു കണ്ട് കോടതി വെറുതെവിട്ടു.

കൊല്‍ക്കത്തയ്ക്കു സമീപം കാംദുനിയില്‍ 2013 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 21 വയസുകാരിയായ കോളജ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. കോളജില്‍ നിന്നും വീട്ടിലേക്കു മടങ്ങിവരുമ്പോള്‍ പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വിജനമായ ഒരു ഫാക്ടറി പരിസരത്തേക്കുകൊണ്ടുപോയ പ്രതികള്‍ ഇവിടെവച്ച് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനു വിധേയയാക്കി. പിന്നീട് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം കനാലില്‍ നിന്നാണ് കണ്ടെടുത്തത്.

Share this news

Leave a Reply

%d bloggers like this: