കൊളംബിയയില്‍ രണ്ടായിരത്തോളം ഗര്‍ഭിണികള്‍ സിക്ക വൈറസ് ബാധിതര്‍

കൊളംബിയ: കൊളംബിയയിലെ ഗര്‍ഭിണികളില്‍ സിക്കവൈറസ് ബാധ കണ്ടെത്തി. രാജ്യത്ത്് ആകെ 20,297 പേരില്‍ സിക്ക വൈറസ് ബാധകണ്ടെത്തിയതില്‍ 2116 ഗര്‍ഭിണികളും ഉള്‍പ്പെടുന്നതായി നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.ഈ വര്‍ഷം ആറുലക്ഷംപേരിലെങ്കിലും സിക്ക വൈറസ് ബാധിക്കുമെന്നാണ് കൊളംബിയന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്.
ഇതോടെ ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിക്ക ബാധിതരുള്ള രാജ്യമാണ് കൊളംബിയ. ബ്രസീലില്‍ പതിനഞ്ച് ലക്ഷംപേരില്‍ ഇതുലരെ സിക്ക വൈറസ് ബാധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കാനും സിക്ക വൈറസ് പരത്തുന്ന കൊതുകുകളെ ഇല്ലാതാക്കാനും സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.
ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് ബാധയുണ്ടാകുന്നത് കുഞ്ഞുങ്ങളുടെ ജനനവൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ അടുത്ത ഒരുവര്‍ഷത്തേക്ക് ഗര്‍ഭധാരണം നീക്കിവയ്ക്കാന്‍ വനിതകളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിനെയാണ് ഈ വൈറസ് ബാധിക്കുക. അതിനാല്‍ തലച്ചോറിന് തകരാറുള്ള കുട്ടികളുണ്ടാകാന്‍ കാരണമായേക്കും. കഴിഞ്ഞ ഒക്ടോബറിനുശേഷം ഇത്തരത്തിലുള്ള നാലായിരം കുട്ടികളാണ് ബ്രസീലില്‍ പിറന്നത്.
തെക്കേ അമേരിക്കയിലെ 22 രാജ്യങ്ങളില്‍ സിക്ക വൈറസ് പടര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: