സിപിഎമ്മിന് അസഹിഷ്ണുത: വി.എം. സുധീരന്‍

 

തിരുവനന്തപുരം: സിപിഎമ്മിന് അസഹിഷ്ണുതയെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ടി.പി. ശ്രീനിവാസനെ ആക്രമിച്ചതിനെ ആദ്യം അനുകൂലിച്ച് സിപിഎം സംസാരിച്ചത് അതുകൊണ്ടാണെന്നും ആക്രമികളെ ന്യായീകരിച്ച് സംസാരിച്ചതിലൂടെ സിപിഎമ്മിന്റെ യഥാര്‍തഥമുഖം വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സരിതയുടെ ആരോപണങ്ങള്‍ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്നും തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്.വാസനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശരിയായില്ലെന്നും സുധീരന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: