വേസ്റ്റ് തരംതിരിക്കൂ ബിന്‍ ചാര്‍ജ്ജ് കുറയ്ക്കാം

ഡബ്ലിന്‍: വീടുകളില്‍ വേസ്റ്റുകളുടെ തൂക്കത്തിനനുസരിച്ച് ഫീസീടാക്കാനുള്ള പുതിയ നടപടിയുമായി ഐറിഷ് പരിസ്ഥിതി ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്ത്. ഐറിഷ് വേസ്റ്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ വീടുകളില്‍നിന്നും പുറന്തള്ളുന്ന മാലിന്യം ശരിയായ രീതിയില്‍ തരംതിരിച്ച് നല്‍കുകയാണെങ്കില്‍ ബിന്‍ ഫീസില്‍ ഇളവുലഭിക്കുമെന്നും ഇങ്ങനെ ചെയ്യുന്നപക്ഷം 87 ശതമാനം വീടുകള്‍ക്കും ബില്ലില്‍ ഇളവുലഭിക്കുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് അഭിപ്രായപ്പെടുന്നത്.

ഒരുവര്‍ഷം ഒരുകുടുംബം പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റെ അളവ് വളരെ കൂടുതലാണെന്നും പുതിയ പദ്ധതിവഴി റീസൈക്ലിങ്ങ് ശരിയായ രീതിയില്‍ നടത്തുകയും ബിന്‍ ചാര്‍ജ്ജ് കുറയ്ക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

കഴിഞ്ഞവര്‍ഷം നടപ്പാക്കാനിരുന്ന ഗ്രീന്‍ ബിന്നുകള്‍ക്ക് ഫീസേര്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ഈ വര്‍ഷം നടപ്പിലാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: