സോളാര്‍ കമ്മീഷന് സരിത സിഡി കൈമാറി

കൊച്ചി: സോളാര്‍ കമ്മീഷനില്‍ സരിത എസ്. നായര്‍ തെളിവുകള്‍ കൈമാറി. മൂന്നു സിഡികളും അനുബന്ധ രേഖകളുമാണ് സരിത ഹാജരാക്കിയത്. കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് എന്നിവരുമായുള്ള ഫോണ്‍ സംഭാഷണങ്ങളടങ്ങിയ സിഡിയാണ് കൈമാറിയത്.
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജുമായുള്ള മൊബൈല്‍ സംഭാഷണം, കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയുമായുള്ള സംഭാഷണം, 2014ല്‍ മുതല്‍ ബെന്നി ബഹനാനുമായി നടത്തിയ സംഭാഷണങ്ങള്‍, വ്യവസായി എബ്രഹാം കലമണ്ണിലുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ദൃശ്യങ്ങള്‍ എന്നിവയാണ് സിഡിയുലുള്ളതെന്നും സിഡി. എബ്രഹാം കലമണ്ണില്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും സിഡിയിലുണ്ടെന്നും സരിത പറഞ്ഞു.

ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്കു നല്‍കിയ ക്ഷണക്കത്തും ഹാജരാക്കി. ക്ഷണക്കത്തിന്റെ പകര്‍പ്പ് മന്ത്രി ജയലക്ഷ്മിക്കും നല്‍കിയെന്നും സരിത പറഞ്ഞു. കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള സരിതയുടെ യാത്രാ രേഖകളും കമ്മീഷന് കൈമാറിയിട്ടുണ്ട്. 2012ല്‍ കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനിലെ പദ്ധതി ഉദ്ഘാടനത്തിന് ടീം സോളാര്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കെ.സി ജോസഫ് പങ്കെടുത്തെന്നും സരിത കമ്മീഷനില്‍ പറഞ്ഞു. തോമസ് കുരുവിളയുടെ മേല്‍വിലാസവും വിശദാംശങ്ങളും സരിതയുടെ ഡയറിയിലുണ്ട്.

മുഖ്യമന്ത്രിയുമായി ബന്ധമില്ലെന്ന വാദങ്ങളെ എതിര്‍ക്കുന്ന തെളിവുകളാണ് സോളാര്‍ കമ്മീഷനു നല്‍കിയിരിക്കുന്നതെന്നും സരിത മാധ്യമങ്ങളോടു പറഞ്ഞു. തോമസ് കുരുവിളയുടെ എഴുതിയ പേപ്പറുകളും ഇതില്‍ ഉള്‍പ്പെടും. അബ്ദുള്ളക്കുട്ടിക്കെതിരെ പരാതിപ്പെടാന്‍ ആവശ്യപ്പെട്ടത് തമ്പാനൂര്‍ രവിയാണ്. കടുത്തുരുത്തി പോലീസ് സ്‌റ്റേഷനിലെ പദ്ധതി ഉദ്ഘാടനത്തിന് ടീം സോളാര്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു. അദ്ദേഹത്തിനു വരാന്‍ സാധിക്കാത്തതിനാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കെ.സി ജോസഫാണ് പങ്കെടുത്തെന്നും സരിത പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ സിറ്റിംഗില്‍ സിഡികള്‍ ഹാജരാക്കുമെന്നു സരിത ഇന്നു രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു. എലഗന്‍സ് ബിനോയിയെ പരിചയമുണ്ട്. എന്നാല്‍ ബാറുടമകളുമായി ഗൂഢാലോചന നടത്തിയിട്ടില്ല. എന്നാല്‍ എല്ലാ തെളിവുകളും താന്‍ ഹാജരാക്കില്ലെന്നും സരിത പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: