വാട്ടര്‍ ചാര്‍ജ്ജും പ്രോപ്പര്‍ട്ടി ടാക്സും എടുത്ത് കളയുന്നത് അജണ്ടയാക്കിസിന്‍ ഫിന്‍ പ്രകടന പത്രിക

ഡബ്ലിന്‍: സിന്‍ ഫിന്‍  വാട്ടര്‍ ചാര്‍ജും പ്രോപ്പര്‍ട്ടി ടാക്സും എടുത്ത് കളയുന്നത് അടിയന്തര അജണ്ടയാക്കി തിര‍ഞ്ഞെടുപ്പിന് നേരിടാനൊരുങ്ങുന്നു. പാര്‍ട്ടിയുടെ ദീര്‍ഘകാലമായുള്ള നിലപാടായ സ്പെഷ്യല്‍ ക്രിമിനല്‍ കോടതിയുടെ റദ്ദാക്കല്‍ തത്കാലം ഇവയ്ക്ക് ശേഷം മാത്രം പരിഗണിച്ചാല്‍ മതിയെന്ന  നിലപാടിലാണ് ഇവര്‍.  ഡബ്ലിനില്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക ജെറി ആഡംസ് പുറത്ത് വിടുകയും ചെയ്തു.  അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് 10.6 ബില്യണ്‍ യൂറോ ആണ് ചെലവിടുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

പഞ്ചസാരയ്ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ അധിക വരുമാനം കണ്ടെത്തുമെന്നും പറയുന്നു.   അത് പോലെ തന്നെയാണ് പന്തയങ്ങള്‍ക്ക് നികുതി കൂട്ടുന്നത്.  ഒരു ലക്ഷത്തിന് മുകളില്‍ വരുമാനം നേടുന്നവര്‍ക്ക് ഏഴ് ശതമാനം പ്രത്യേക നികുതിയും വരും.  ഈസ്റ്റര്‍ റൈസിങിന് അവധി നല്‍കുമെന്നും  വ്യക്തമാക്കിയിട്ടുണ്ട്.250,000 തൊഴില്‍ സൃഷ്ടിക്കുമെന്നാണ് വാഗ്ദ്ധാനം ചെയ്യുന്നത്.  ഡബ്ലിനില്‍ നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന്  ഇപ്പോഴും സ്പെഷ്യല്‍ ക്രിമിനല്‍കോടതി വേണ്ടെന്ന് വെയ്ക്കുകയെന്നത്  പാര്‍ട്ടിയുടെ നിലപാടാണെന്ന് വ്യക്തമാക്കി. ഓഫന്‍സസ് എഗനിസ്റ്റ് ദസറ്റേറ്റ് ആക്ട് പിന്‍വലിക്കുമെന്നും പറയുന്നുണ്ട്.

26 വയസിന് താഴെയുള്ളവര്‍ക്ക് പൂര്‍ണമായും ആനൂകൂല്യം നല്‍കുമെന്നും പറഞ്ഞു.  പ്രിസ്ക്രിപ്ഷന്‍ചാര്‍ജ് ഇല്ലാതാക്കുമെന്നും എല്ലാവര്‍ക്കും സൗജന്യ ജിപി സേവനം ഏര്‍പ്പെടുത്തുമെന്നും വാഗ്ദ്ധാനം ചെയ്യുന്നുണ്ട്.  ഒരു മില്യണ്‍ യൂറോയില്‍ കൂടുതല്‍ സ്വത്ത് ഉണ്ടെങ്കില്‍  ഒരു ശതമാനം സ്വത്ത് നികുതി എന്നത് പരിശോധിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാലിത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.  വിവിധ ഹിതപരിശോധകളും അധികാരത്തിലെത്തിയാല്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നുണ്ട്.  ജല വിതരണം പൊതുമേഖലയില്‍ നിലനിര്‍‌ത്തുന്നത്, ഏകീകൃത അയര്‍ലന്‍ഡ് തുടങ്ങിയ ഹിതപരിശോധനകളിലൂടെ തീരുമാനിക്കും.

എസ്

Share this news

Leave a Reply

%d bloggers like this: