തെക്കന്‍ ഡെബ്ലിനില്‍ പുതിയ 4സ്റ്റാര്‍ ഹോട്ടല്‍ വരുന്നു

ഡെബ്ലിന്‍: തെക്കന്‍ ഡെബ്ലിനില്‍ പുതിയ 4സ്റ്റാര്‍ ഹോട്ടല്‍ വരുന്നു. 40 മില്യണ്‍ യൂറോ മുതല്‍മുടക്കിലാണ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുക. ഗ്രാന്റ് കനാലിനോട് ചേര്‍ന്ന് ബാര്‍ജ് പബിന് സമീപത്തായാണ് 0.95 ഏക്കറില്‍ ഹോട്ടല്‍ നിര്‍മ്മിക്കുന്നത്.

പുതിയക്ലേട്ടണ്‍ ഹോട്ടലിന്റെ നിര്‍മ്മാണം 2018 തുടക്കത്തോടെ പൂര്‍ത്തിയാകും. നൂറുകണക്കിന് തൊഴിലവസരങ്ങളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഉണ്ടാവുക. കഴിഞ്ഞ മാസമാണ് ഡെബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഹോട്ടലിന് അംഗീകാരം നല്‍കിയത്. 181 ബെഡ്‌റൂമോട് കൂടിയ ഹോട്ടലില്‍ റെസ്‌റ്റോറന്റ്, കഫേ/ബാര്‍ സൗകര്യങ്ങളും ലഭ്യമാണ്. അണ്ടര്‍ഗ്രൗണ് പാര്‍ക്കിംഗ് സൗര്യവും മൂന്ന് റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റും പദ്ധതിയിലുണ്ട്.

അയര്‍ലന്റിലെ മുന്‍നിര ഹോട്ടല്‍ ഗ്രൂപ്പായ ഡലാറ്റാ ഹോട്ടല്‍ ഗ്രൂപ്പാണ് ഹോട്ടല്‍ നിര്‍മ്മിക്കുന്നത്. 11.9 മില്യണ്‍ യൂറോക്കാണ് സ്ഥലം വാങ്ങിയത്. 40 ഹോട്ടലുകളാണ് ഡലാറ്റയ്ക്ക് നിലവിലുള്ളത്.

Share this news

Leave a Reply

%d bloggers like this: