മഞ്ഞുവീഴ്ച്ചയ്ക്കും മഴയ്ക്കും സാധ്യത: മെറ്റ് എയ്‌റീന്‍

 

ഡബ്ലിന്‍: മണ്‍സ്റ്റര്‍, കൊണാാട്ട്, അള്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ച്ചയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മെറ്റ് എയ്‌റീന്‍.ഇവിടങ്ങളില്‍ 1 മുതല്‍ 3 സെന്റീമീറ്റര്‍വരെ മഞ്ഞുവീഴ്ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഉച്ചയ്ക്കുശേഷം മഴയ്ക്കും സാധ്യതയുണ്ടെന്നും  കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

താപനില മൈനസ് 3 നും മൈനസ് 4നുമിടയിലായിരിക്കും.കോ ഡൊനേഗല്‍, കോ ക്ലെയര്‍, കോ കോര്‍ക്ക്, കോ കെറി, കോ ലിമറിക്,കൊണാട്ട് എന്നിവിടങ്ങളില്‍ യെല്ലോ അലെര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ രാവിലെ 11 മണിവരെ മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയുണെന്നാണ് മെറ്റ് എയ്‌റീന്റെ മുന്നറിയിപ്പ്.

കോ ലോങ്ങ്‌ഫോര്‍ഡ്, കോ കാവന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഞ്ഞുവീഴ്ച്ച അനുഭവപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: