നിര്‍ബന്ധിത പാലായനത്തെ അപലപിച്ച് മാര്‍പ്പാപ്പ

മെക്സിക്കോ സിറ്റി: ‘നിര്‍ബന്ധിത പലായന’മെന്ന മനുഷ്യ ദുരന്തത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സമീപവര്‍ഷങ്ങളിലെ കൊടിയ കുടിയേറ്റ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കാനാവില്ല.
ആയിരക്കണക്കിന് ആളുകളാണ് രക്ഷതേടി പര്‍വതങ്ങളും മരുഭൂമികളും ദുര്‍ഘടപ്രദേശങ്ങളും താണ്ടുന്നത്.നിര്‍ബന്ധിത പലായനം ഒരു ആഗോള പ്രതിഭാസമാണിന്ന്. ദാരിദ്ര്യവും അക്രമവും മയക്കുമരുന്നു കടത്തും കുറ്റവാളി സംഘടനകളുമെല്ലാം ഇതിനു കാരണവും.’-മാര്‍പാപ്പ പറഞ്ഞു.മെക്സിക്കന്‍ നഗരമായ സിയുദാദ് ജുവാറസില്‍ നടത്തിയ കുര്‍ബാന മധ്യേയാണ് ലോകമെങ്ങും പലായനംമൂലം കഷ്ടപ്പെടുന്ന ജനങ്ങളെപ്പറ്റി മാര്‍പാപ്പ സംസാരിച്ചത്.
മധ്യ അമേരിക്കയില്‍നിന്നും മെക്സിക്കോയില്‍നിന്നും ദാരിദ്ര്യവും അക്രമങ്ങളും മൂലം യു.എസിലേക്കു കുടിയേറുന്നവരുടെ വിധിയില്‍ മാര്‍പാപ്പ ദുഃഖം പ്രകടിപ്പിച്ചു. ഇനി കൂടുതല്‍ മരണങ്ങളുണ്ടാകരുത്. ചൂഷണവും. മാറ്റത്തിന് ഇനിയും സമയമുണ്ടെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: