ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കീഴടങ്ങണമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍

 

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ രാജ്യദ്രോഹക്കുറ്റം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ കീഴടങ്ങണമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസി. ഉമര്‍ ഖാലിദ് അടക്കം ഞായറാഴ്ച വൈകിട്ട് ക്യാംപസില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളോടാണ് ബസി ഇക്കാര്യം ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ പോലീസിന് കീഴടങ്ങണം. നിരപരാധികളാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ അക്കാര്യം തെളിയിക്കണമെന്നും ബസി ആവശ്യപ്പെട്ടു.
കീഴടങ്ങാന്‍ തയ്യാറാകാത്ത വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ കയറി അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് സാഹചര്യം നേരിടാന്‍ ഡല്‍ഹി പോലീസിന് അറിയാമെന്ന് ബസി മറുപടി നല്‍കി. ക്രമസമാധാനപാലനം ലക്ഷ്യമിട്ടാണ് പോലീസ് എല്ലായ്പ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും ബസി കൂട്ടിച്ചേര്‍ത്തു.
രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഉമര്‍ ഖാലിദ് ഇന്നലെ വൈകിട്ടാണ് ക്യാംപസില്‍ മടങ്ങിയെത്തിയത്. തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ക്യാംപസിനുള്ളില്‍ തങ്ങിയിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: