ജനവിധി ഇന്ന്; തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയെന്ന് സര്‍വേകള്‍

ഡബ്ലിന്‍: 32 ാം പാര്‍ലമെന്റിലേക്കുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി രാജ്യത്തെ 3.2 മില്ല്യണ്‍ ജനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 40 നിയോജകമണ്ഡലങ്ങളില്‍ നിന്നായി 552 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പാര്‍ലമെന്റിലെ 158 അംഗങ്ങളില്‍ 157 പേരേയാണ് ജനങ്ങള്‍ തിരഞ്ഞെടുക്കുക. പോളിംഗ് സ്‌റ്റേഷനുകള്‍ രാവിലെ 7ന് തുറക്കും. രാത്രി 10 മണി വരെ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കും. വോട്ടെണ്ണല്‍ നാളെ രാവിലെ ആരംഭിക്കും. ഉച്ചയോടെ ആദ്യഫലങ്ങള്‍ അറിവാകും. 31 ാം സഭയേക്കാള്‍ എട്ട് സീറ്റ് കുറവായിരിക്കും പുതിയ സഭയ്ക്ക്. മാര്‍ച്ച് 10 ന് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും.

ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനയാണ് അഭിപ്രായ സര്‍വേകള്‍ നല്‍കുന്നത്. തൂക്കു മന്ത്രിസഭയാകും അധികാരത്തില്‍ വരികയെന്നാണ് സര്‍വേകള്‍ നല്‍കുന്ന സൂചന.

-എജെ-

Share this news

Leave a Reply

%d bloggers like this: