ഡബ്ലിനില്‍ സ്ഥാനാര്‍ത്ഥിക്കെതിരെ അജ്ഞാത കത്ത് പ്രചരിക്കുന്നു..പരാതിയുമായി സ്ഥാനാര്‍ത്ഥി

ഡബ്ലിന്‍: ഡബ്ലിനിലെ ഫിന ഗേല്‍ കൗണ‍്സിലറിനെതിരെ അജ്ഞാത കത്ത് പ്രചരിക്കുന്നു. ഇതേ തുടര്‍ന്ന് കൗണ്‍സിലര്‍ നീഷെ ഒ മ്യൂറി ഗാര്‍ഡയ്ക്ക് പരാതി നല്‍കി.റഹനിയിലെ സെന്‍റ് ആന്‍സ് പാര്‍ക്കിന് സമീപം 400 വീടുകള്‍ വരുന്ന പദ്ധതിയെ  പിന്തുണയ്ക്കുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് കത്ത് പ്രചരിക്കുന്നത്.

ഡബ്ലിന്‍  ബേ വടക്കന്‍ മണ്ഡലത്തില്‍ നിന്ന് നീഷെ മത്സരിക്കുന്നുണ്ട്.  ക്ലോന്‍റാര്‍ഫിലെയും  റഹിനിയിലെയും വീടുകളിലേക്കാണ് കത്തുകള്‍ വരുന്നത്. ഇതില്‍ നീഷെ ഭൂമി വികസനപ്രവര്ത്തനങ്ങള്‍ക്ക്  നല്‍കാന്‍ നിര്‍ദേശിക്കുന്നതായി തെറ്റായി കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഡവലപര്‍മാരായ ഗ്രേഗ് കവനാഗ് പാറ്റ് ക്രീന്‍ എന്നിവര്‍ 274 അപാര്ട്മെന്‍റും 107 വീടുകളും പണിയുന്നതിനാണ് അനുമതി തേടിയിരിക്കുന്നത്. ഭൂമി നേരത്തെ വിന്‍സെന്‍്റയ്ന്‍സെക്കന്‍ഡറി സ്കൂള്‍ സെന്‍റ് പോള്‍സ് കോളേജിന്‍റെ ആയിരുന്നു. പ്രദേശം വേലികെട്ടിതിരിക്കുകയും ഇപ്പോഴും ക്ലോന്‍റാര്‍ഫ് ജിഎഎ ക്ലബ് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.   പ്രാദേശി രാഷ്ട്രീയകാരില്‍ നിന്നും പ്രദേശ വാസികളില്‍ നിന്നും ഇവിടെ പദ്ധതിക്ക് എതിര്‍പ്പും ഉയരുന്നുണ്ട്.

ഡിസംബറില്‍ ന്യൂ ജനറേഷന്‍ ഹോംസ് ഡവലപ്മെന്‍റിന് തിരിച്ചടി നേരിട്ടിരുന്നു. അപേക്ഷയിലെ തെറ്റ് മൂലം ഡബ്ലിന്‍ സിറ്റികൗണ്‍സില്‍ പ്ലാനിങ് അപേക്ഷ നിരസിച്ചു.  ഡവലപര്‍മാരോട് അപാര്‍ട്മെന്‍റുകളുടെയും  എണ്ണം കുറയ്ക്കാനും മറ്റുള്ള വീണ്ടും  പുനര്‍രൂപകല്‍പന ചെയ്യാനും ആവശ്യപ്പെടുകയും ചെയ്തു.  പ്രോജക്ടിനെ എതിര്‍ത്ത് വരുന്ന ആളാണ് നീഷെ എന്നാല്‍ കത്തില്‍ ഫിനഗേല്‍ കൗണ്‍സിലര്‍ ഈ മേഖലയെ പുനര്‍ തിരിച്ച് നിര്‍മ്മാണത്തിന് വിട്ട് കൊടുക്കണമെന്ന് പ്രമേയത്തിന് നിര്‍ദേശം നല്‍കിയെന്ന് പറയുന്നു. ഇദ്ദേഹത്തെ ഒരു ടിഡിയായി നമുക്ക് വേണോ എന്ന് ആലോചിക്കാനും കത്ത് ആവശ്യപ്പെടുന്നുണ്ട്. കത്തില്‍ പറയുന്ന പ്രമേയം ഭൂമി കമ്യൂണിറ്റി ഇന്‍ഡസ്ട്രിയല്‍ ഉപയോഗത്തിന് എന്ന വിഭാഗത്തില്‍ നിന്ന് താമസസൗകര്യത്തിന് എന്നതായിരുന്നു. ഇതിനെ താന്‍ എതിര്‍ക്കുകയാണ് ചെയ്തിരുന്നെന്നും നീഷെ പറയുന്നു. ഭൂമിക്ക് കൂടുതല്‍ ഗുണകരമായ നിബന്ധനകള്‍ ഉള്ളത് അവ കമ്യൂണിറ്റി, ഇന്‍ഡസ്ട്രിയില്‍ ആവശ്യത്തിന് ഉപയോഗിക്കുന്നതായിരിക്കുമ്പോഴാണെന്ന് നീഷെ പറയുകയും ചെയ്യുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: