യുഎസില്‍ വെടിവയ്പില്‍ നാലുപേര്‍ മരിച്ചു

 

ലോസ്ആഞ്ചല്‍സ്: യുഎസിലെ ലോസ്ആഞ്ചല്‍സിനു സമീപം ഫാക്ടറിയില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. സ്‌മോള്‍ കന്‍സാസിലെ പുല്ലുവെട്ടുയെന്ത്ര നിര്‍മാണ കമ്പനിയിലാണ് വെടിവയ്പുണ്ടായത്. പോലീസ് വെടിവയ്പില്‍ അക്രമിയും കൊല്ലപ്പെട്ടു.

ഫാക്ടറിയിലെ പാര്‍ക്കിംഗ് ഏരീയായില്‍ കടന്ന അക്രമി ആദ്യം ഒരു സ്ത്രീക്കു നേരെയും പിന്നീട് ഇയാള്‍ അസംബ്ലി ഏരിയായില്‍ കടന്ന് ജീവനക്കാര്‍ക്കു നേരെയും നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്.

Share this news

Leave a Reply

%d bloggers like this: