ഐറിഷ് ബ്രോഡ്ബാന്‍ഡ് നിരക്കുകള്‍ ഇയു ശരാശരിയെക്കാള്‍ ഇരട്ടിയെന്ന് യൂറോപ്യന്‍ കമ്മീഷന്‍

ഡബ്ലിന്‍: ഐറിഷ് ബ്രോഡ്ബാന്‍ഡ് നിരക്കുകള്‍ യൂറോപ്യന്‍ യൂണിയനിലെ ശരാശരിയെക്കാള്‍ ഇരട്ടിയാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍. യൂറോപ്യന്‍ രാജ്യങ്ങളിലെ ഡിജിറ്റല്‍ റാങ്കിങ് സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 28 യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡിജിറ്റല്‍ റാങ്കിങ്ങില്‍ അയര്‍ലന്‍ഡ് എട്ടാം സ്ഥാനത്താണ്.

ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ അയര്‍ലന്‍ഡ് മികച്ച സ്‌കോറിങ് നടത്തിയെങ്കിലും അതിന്റെ ചെലവിലും വരുമാനത്തിലും മെച്ചപ്പെട്ട അനുപാതം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ബ്രോഡ്ബാന്‍ഡ് സ്പീഡിന്റെ കാര്യത്തില്‍ രാജ്യത്ത് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. വാര്‍ത്തകള്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്, ഓണ്‍ലൈന്‍ ഷോപ്പിങ്, ഇ-ഗവേണന്‍സ് തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം തന്നെ ഇന്റര്‍നെറ്റ് സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ഡിജിറ്റല്‍ സ്‌കില്‍സ് ഇനിയും പുരോഗമിക്കാനുണ്ട്. നിലവില്‍ രാജ്യത്തെ 44 ശതമാനം ആളുകള്‍ക്കേ വേണ്ടത്ര ഡിജിറ്റല്‍ സ്‌കില്‍ കൈവന്നിട്ടുള്ളൂ. എന്നാല്‍ ഇക്കാര്യത്തില്‍ പുരോഗമനം നേടിയെടുക്കുന്നതില്‍ വളരെ മന്ദഗതിയാണ് രേഖപ്പെടുത്തുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: