കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ വെബ് സൈറ്റുകള്‍ നിരോധിക്കണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ വെബ് സൈറ്റുകള്‍ നിരോധിക്കണമെന്ന് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ രക്ഷിതാക്കളുടെയും കുട്ടികളുടെയും മനോനിലയെ ബാധിക്കുമെന്ന് കോടതി പറഞ്ഞു.

ഇത്തരം സൈറ്റുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ യഥാസമയം അറിയിക്കുവാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാകേണ്ട കുട്ടികളെ വെച്ച് ഒരു പരീക്ഷണവും രാജ്യത്ത് അനുവദിക്കില്ല. അറിഞ്ഞുകൊണ്ട് ഒരു കുട്ടിയെ പോലും ഇരയാകുവാന്‍ സമ്മതിക്കില്ലെന്നും കോടതി വ്യക്തമാക്കി.
-എജെ-

Share this news

Leave a Reply

%d bloggers like this: