തണുത്ത കാലാവസ്ഥയിലും അയര്‍ലണ്ടില്‍ വോട്ടിങ്ങ് ചൂട്

 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിവിധ കേന്ദ്രങ്ങളില്‍ വോട്ടിങ്ങ് പുരോഗമിക്കുമ്പോള്‍ ജനങ്ങളും രാഷ്ട്രീയനേതാക്കളുമടക്കം വോട്ട് ചെയ്യുന്നതിനായി ഇപ്പോഴും പോളിങ്ങ് ബൂത്തുകളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗിന്‍സ് ഔദ്യോഗിക വസതിക്കടുത്തുള്ള പോളിങ്ങ് സ്്‌റ്റേഷനില്‍ രാവിലെ വോട്ടുരേഖപ്പെടുത്തി. ഫിയന്ന ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടില്‍ അദ്ദേഹത്തിന്റ നിയോജകമണ്ഡലമായ കോര്‍ക്കിലും ഷിന്‍ ഫിന്‍ പ്രസിഡന്റ് ജെറി ആദംസ് കോ ലൗത്തിലും വോട്ട് രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പില്‍ ആരു വിജയിക്കുമെന്ന് തികച്ചും പ്രവചിക്കാന്‍പറ്റാത്തവിധത്തിലുള്ള മത്സരമാണ് ഇത്തവണ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.ജനങ്ങള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പുഫലങ്ങളനുസരിച്ച് ഫിനെ ഗേല്‍- ലേബര്‍ സഖ്യം അധികാരത്തില്‍ തിരിച്ചുവരുന്നതിനുള്ള സാധ്യതകുറവാണ്.എങ്കിലും എന്ത് സംഭവിക്കുമെന്നകാര്യം ആര്‍ക്കും പ്രവചിക്കാനാകില്ല. അതുകൊണ്ടുതന്നെ പ്രതീക്ഷ കൈവിട്ടിട്ടില്ല നേതാക്കള്‍.

40 നിയോജകമണ്ഡലങ്ങളിലായി 550 സ്ഥാനാര്‍ത്ഥികളാണ് മൊത്തം മത്സരിക്കുന്നത്.പോളിങ്ങ് സ്‌റ്റേഷനുകള്‍ രാത്രി 10 മണിവരെ തുറന്നിരിക്കും. ഡോനെഗല്‍, മായോ, ഗാല്‍വേ എന്നീ ദ്വീപ് നിവാസികള്‍ വ്യാഴാഴ്ച്ച വോട്ട് രേഖപ്പെടുത്തിയിരുന്നു.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: