യുകെ കുറ്റവാളികളായ കുടിയേറ്റക്കാരെ പുറത്താക്കാന‍് നടപടി സ്വീകരിക്കുന്നു..തീവ്രവാദികള്‍ മാത്രമല്ല ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവരും നാട് കടത്തപ്പെടും

ഡബ്ലിന്‍: യുകെയില്‍ കുടിയേറ്റക്കാരെ പുറത്താക്കുന്നതിന് കൂടുതല്‍ നടപടികള്‍ ആലോചിക്കുന്നതായി സൂചനകള്‍. കുറ്റവാളികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലേക്കാണ് യുകെ പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു. യുകെ നിയമം ശക്തമാക്കിയതോടെ പതിനായിരിക്കണക്കിന് വരുന്ന കുടിയേറ്റക്കാര്‍ അയര്‍ലന്‍ഡിലേക്ക് നിയമരേഖകളിലെത്താതെ വരാമെന്നു ആശങ്കയുണ്ട്. അഭയാര്‍ത്ഥി പദവിയിലൂടെ അയര്‍ലന്‍ഡില്‍‌ നിയമ വിധേയമാകാനും ഇവര്‍ ശ്രമിക്കും നിലവില്‍ തന്നെ ഈ നിലയില്‍ നിരവധി പേര്‍ അയര്‍ലന്‍ഡില്‍ ഉണ്ട്. അഭയാര്‍ത്ഥിപദവി നേടുന്നതിന് അനുകൂലമായ സമീപനമാണ് ഹ്യൂമണ്‍ റൈറ്റ് കമ്മീഷനും കൈകൊള്ളുന്നതായാണ് പൊതുവെയുള്ള വിമര്‍ശനം. മറ്റ് ഏജന്‍സികളും സമാനമായ വാദം ഉയര്‍ത്തുന്നുണ്ട്.

ഐറിഷ് സര്‍ക്കാരാകട്ടെ കുടിയേറ്റത്തിന് നേരെ കണ്ണടക്കുന്ന സമീപനമാണ് കൈകൊള്ളുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഏഷ്യയില്‍ നന്നുള്ള ലൈംഗിക കുറ്റവാളികള്‍ക്ക് യുകെ പൗരത്വം നിഷേധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ശിക്ഷാ കാലാവധിയുടെ അവസാനം ഇവരെ നാട് കടത്തുകയും ചെയ്യുമെന്നാണ് പുതിയ രീതി. ഹോം സെക്രട്ടറി തേരേസ മേയ് പരമാവധി നിയമ ശേഷി ഉപയോഗിച്ച് ഇരട്ട പൗരത്വം ഉള്ള കുറ്റവാളികളെ രാജ്യത്ത് നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ച് വരികയാണ്. ഇത് വരെ ഇത്തരത്തില്‍ പൗരത്വം റദ്ദാക്കിയിരുന്നത് തീവ്രവാദികള്‍ക്കും തീവ്രവാദത്തെ അനുകൂലിക്കുന്നവര്‍ക്കുമായിരുന്നു. എന്നാല്‍ ക്രിമിനല്‍ കുറ്റ വാളികളിലേക്ക് കൂടി നടപടി വ്യാപിക്കുകയാണെന്നതിന്‍റെ സൂചനകളാണുളളത്.

നഗരങ്ങളില്‍ ഏഷ്യയില്‍ നിന്നുള്ള ലൈംഗിക കുറ്റകൃത്യങ്ങളുടെ സംഘങ്ങള്‍ സമീപകാലത്തായി കൂടുതലായി കാണുന്നതായി അധികൃതര്‍ പറയുന്നുണ്ട്. ബുധനാഴ്ച്ച ബ്രിട്ടീഷ് പാക്കിസ്ഥാന്‍ സംഘടത്തെയും റോതര്‍ഹാമില്‍ നിന്നുള്ള സ്ത്രീയെയും ബലാത്സംഗം, നിര്‍ബന്ധിത വേശ്യാവൃത്തി, അപമര്യാദയായി പെരുമാറുക എന്നിവയ്ക്ക് ശിക്ഷിച്ചിരുന്നു. ഇവരുടെ പൗരത്വം എടുത്ത് കളയുകയും പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൗമാരക്കാരിയെ ഉപയോഗിച്ച് സംഘം ലൈംഗിക വ്യാപാരം നടത്തുകയായിരുന്നുവെന്നാണ് തെളിഞ്ഞിട്ടുള്ളത്. സംഘം 1996-2012നും ഇടിയില്‍ ഇരയാക്കിയത് 60 യുവതികളെയാണെന്ന് അധികൃതര്‍ ചൂണ്ടികാണിക്കുന്നു. മഞ്ഞ് മലയുടെ അറ്റംമാത്രമാണിതെന്നും റോതര്‍ഹാം, ഓക്സ്ഫോര്‍ഡ്, ബ്രാഡ് ഫോര്‍ഡ്, കെയ്ഗ്ലി , റോഡ് ഡാലെ എന്നിവിടങ്ങളിലും ഏഷ്യന്‍ ഗ്യാങ് സ്ത്രീകലെ ഇരകളാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

ബ്രിട്ടീഷ് നിയമ ഭേദഗതി മൂലം ഇരട്ടപൗരത്വം ഉള്ളവര്‍ക്ക് ബ്രിട്ടീഷ് പൗരത്വം എടുത്തുകളയുന്നത് എളുപ്പമായിരുന്നു. യുകെയുടെ സുരക്ഷക്ക് വെല്ലുവിളിയാകുന്ന തീവ്രവാദികള്‍ക്ക് നേരെ ഉപയോഗിക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. ഏഷ്യന്‍ സെക്സ് റാക്കറ്റിന് വേണ്ടിയുള്ള പ്രത്യേക ഇമഗ്രേഷന്‍ ട്രൈബ്യൂണല്‍ വാദം മാഞ്ചസ്റ്ററില്‍ കഴിഞ്ഞിരുന്നു. ബ്രിട്ടീഷ് പൗരത്വം എടുത്ത് കളയാതിരിക്കുന്നതിന് വേണ്ടിയുള്ള ശ്രമമായിരുന്നു ഇത്. ബ്രിട്ടീഷ് പൗരത്വം നേടി സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് അവസരം ഒരുക്കുകയാണ് ക്രിമിനലുകള്‍ ചെയ്യുന്നതെന്ന് ഹോം സെക്രട്ടറിയുടെ ഓഫീസില്‍ നിന്നുള്ളവര്‍ പറയുന്നുണ്ട്. 2014ല്‍ നിയമത്തിന് ശേഷം ബ്രിട്ടീഷ് പൗരനും മക്കള്‍ക്കും തീവ്രവാദ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പൗരത്വം നഷ്ടപ്പെട്ടിരുന്നു. 2000ന് ശേഷം 37 പൗരന്മാര്‍ക്കാണ് പൗരത്വം റദ്ദാക്കപ്പെട്ടത്. ഇതില്‍ ജനനം കൊണ്ട് പൗരത്വം ലഭിച്ചവരും ആര്‍ജ്ജിത പൗരത്വം ഉള്ളവരും ഉണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: