‘ഇന്ത്യാസ് ഡോട്ടറി’ലെ ശബ്ദ വിന്യാസത്തിന് റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം

 

ഓസ്‌കര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം. ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററിയിലെ ശബ്ദ വിന്യാസത്തിനാണ് പുരസ്‌കാരം. സിനിമാ ശബ്ദലേഖന രംഗത്ത് ആഗോളതലത്തിലെ ഏറ്റവും വലിയ അംഗീകാരമായ മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്‌സ് നല്‍കുന്ന പുരസ്‌കാരമാണിത്. ഏഷ്യയില്‍ ആദ്യമായാണ് ഈ വിഭാഗത്തില്‍ ഒരാള്‍ക്ക് പുരസ്‌കാരം ലഭിക്കുന്നത്.

ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്‍ഡോയുഎസ് സിനിമയായ അണ്‍ഫ്രീഡം, ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യാസ് ഡോട്ടര്‍ എന്നിവയിലെ ശബ്ദസംവിധാനത്തിന് രണ്ടു നോമിനേഷനുകളാണ് സമര്‍പ്പിച്ചിരുന്നത്. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയെന്ന ജ്യോതിയുടെ കഥ പറയുന്ന ഡോക്യുമെന്ററിയാണ് ഇന്ത്യാസ് ഡോട്ടര്‍.


-എജെ-

Share this news

Leave a Reply

%d bloggers like this: