സിദ്ദിഖും ജഗദീഷും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായേക്കുമെന്ന് സൂചന

തിരുവനന്തപുരം: ചലച്ചിത്രതാരങ്ങളായ സിദ്ദിഖും ജഗദീഷും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ചേക്കുമെന്ന് സൂചന. ആലപ്പുഴയിലെ അരൂര്‍ സീറ്റിലാണ് സിദ്ദിഖിനെ പരിഗണിക്കുന്നത്.

പത്തനാപുരം മണ്ഡലത്തിലേക്കാണ് ജഗദീഷിനെ പരിഗണിക്കുന്നത്.
ജഗദീഷുമായി കെ.പി.സി.സി നേതൃത്വം ആശയവിനിമയം നടത്തി. മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ജഗദീഷ് അറിയിച്ചതായാണ് അറിയുന്നത്.

സിനിമാനടന്‍ കൂടിയായ കെ.ബി ഗണേഷ്‌കുമാര്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ഒരു സിനിമാ താരത്തെ തന്നെ എതിരാളിയായി നിര്‍ത്തി മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

സി.പി.എമ്മിലെ സിറ്റിംഗ് എംഎല്‍എയായ എ.എം ആരിഫിനെതിരെ സിദ്ദിഖിനെ നിര്‍ത്തി മണ്ഡലം പിടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതേസമയം ഡിസിസി നല്‍കിയ പട്ടികയില്‍ സിദ്ദിഖിന്റെ പേരില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Share this news

Leave a Reply

%d bloggers like this: