കേരളത്തില്‍ മെയ് 16 ന്‌ വോട്ടെടുപ്പ്; ഫലപ്രഖ്യാപനം 19ന്

ന്യൂഡല്‍ഹി : കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ മെയ് 16ന്. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഏപ്രില്‍ 22ന് തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ പ്രഖ്യാപിക്കും. ഏപ്രില്‍ 19നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. 30ന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. സംസ്ഥാനത്ത് ഇത്തവണ 2.65 കോടി വോട്ടര്‍മാരാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഇക്കുറി നോട്ടയ്ക്ക് ചിഹ്നം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളില്‍ ഇത്തവണ മത്സരിക്കുന്നവരുടെ ഫോട്ടോയും ഉണ്ടാവും. വോട്ടെടുപ്പ് തിയ്യതിയുടെ പത്ത് ദിവസം മുമ്പുവരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള അനുമതിയും ഉണ്ട്. അസമില്‍ ഏപ്രില്‍ 4 നും 11 നും രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കും. ബംഗാളില്‍ ആറ് ഘട്ടമായാണ് വോ്‌ട്ടെടുപ്പ്.

കേരളത്തില്‍ 140 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. തമിഴ്നാട്ടില്‍ 234 സീറ്റുകളിലേക്കും ബംഗാളില്‍ 294 സീറ്റുകളിലേക്കും അസമില്‍ 126 സീറ്റുകളിലേക്കും പുതുച്ചേരിയില്‍ 30 സീറ്റുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക.
-വിഎന്‍-

Share this news

Leave a Reply

%d bloggers like this: