ഡൊണഗലില്‍കുടുംബത്തിന്റെ ദാരുണ മരണം, ഞെട്ടിപ്പിക്കുന്ന കാഴ്ച്ചകളുടെ ഓര്‍മ്മയില്‍ ദൃക്‌സാക്ഷി

 

ഡബ്ലിന്‍: മാതാവും മകളും മറ്റൊരു മകളുടെ പാര്‍ടനറും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം ജലാശയത്തിലേയ്ക്ക് താഴ്ന്ന് പോകുന്നത് കണ്ട ഞെട്ടലില്‍ നിന്ന് വിമുക്തമാകാനാവാതെ ദൃക്‌സാക്ഷി.

ഇന്നലെ ആണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തം കൗണ്ടി ഡോണഗലിലെ ലോഗ് സ്വില്ലിയില്‍ ഉണ്ടായത്.കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ജലാശയത്തിലേയ്ക്ക് തെന്നി വീഴുകയായിരുന്നു. സംഭവം കണ്ട് നിന്നഫ്രാന്‍സിസ് ക്രോഫോര്‍ഡ് സംഭവം മാധ്യമങ്ങളോട് വിവരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞെട്ടലും വേദനയും നിറഞ്ഞു നിന്നു.

ഡെറി ഭാഗത്ത് നിന്നുള്ളവരെന്ന് കരുതുന്ന കുടുംബംകടത്ത് ഭാഗത്തുള്ള കോണ്‍ക്രീറ്റില്‍ പറ്റിപിടിച്ചിരുന്ന പായലില്‍ കൂടി തെന്നിയാണ് വെള്ളത്തില്‍ വീണതെന്നാണ് പ്രാഥമിക അനുമാനമെത്രെ.ജലത്തിലേയ്ക്ക് വീഴുന്ന കാറില്‍ നിന്ന് 2 മാസം പ്രായമായ കുഞ്ഞിനെ പരിസര വാസികളില്‍ ഒരാള്‍ തണുത്തുറഞ്ഞ ജലത്തില്‍ ചാടി രക്ഷപെടുത്തിയെങ്കിലും മറ്റുള്ളവരെ വിധി തട്ടിയെടുക്കുകയായിരുന്നു.

ഹൃദയം നിലച്ചു പോകുന്ന കാഴ്ച്ചകളായിരുന്നു അവിടെ നടന്നത്, ഫാന്‍സിസിന്റെ പറയുന്നു,കാര്‍ വെള്ളത്തില്‍ വീഴുന്ന ശബ്ദം കേള്ക്കുകയും ഡ്രൈവര്‍ തന്നെ നോക്കി നിലവിളിക്കുന്നതും കണ്ടു. തുടര്‍ന്ന്2 മാസം പ്രായമായ കുഞ്ഞിനെ സമീപത്തുള്ള ഇടവകയില്‍ പെട്ട ഒരാള്‍രക്ഷപെടുത്തിയിരുന്നു.രക്ഷാ പ്രവര്‍ത്തകരുടെ ബോട്ട് എത്തുമ്പോഴേയ്ക്കും കാര്‍ ജലത്തിലേയ്ക്ക് താഴ്ന്ന് പോയിരുന്നു. വൈകുന്നേരം 7.30 മണിയോടെ താന്‍ ഭാര്യയുമൊന്നിച്ച് തിരികെ പോരുന്ന സമയം ആണ് ശബ്ദം കേട്ട് സംഭവം കണ്ടത്.കാര്‍ തിരിച്ചെങ്കിലും സംഭവ സ്ഥലത്തേക്ക് വാഹനം എത്തിക്കുവാന്‍ കഴിയില്ലായിരുന്നുവെത്രേ.കോണ്‍ക്രീറ്റില്‍ പറ്റിപിടിച്ചിരുന്ന പായല്‍ അത്രയ്ക്കും തെന്നല്‍ ഉണ്ടാക്കിയിരുന്നു.ബ്രാങ്ക്രാനയില്‍ നിന്നും റാത്മുള്ളനിലേയ്ക്കുള്ള കടത്തിനായി വേനല്‍ക്കാലങ്ങളില്‍ ഉപയോഗിക്കുന്ന കടത്തായിരുന്നു ഇത്.ഉടന്‍ തന്നെ താന്‍ 999 ലേയ്ക്ക് വിളിച്ച് സംഭവം വിശദീകരിച്ചു,കാര്‍ ഒരു കുടുംബത്തോടൊപ്പം ജലത്തിലേയ്ക്ക് മുങ്ങുന്ന സന്ദേശം വ്യക്തമായി താന്‍ പറഞ്ഞു, ഫ്രാന്‍സിസിന്റെ വാക്കുകളില്‍ അപ്പോഴും ഞെട്ടല്‍ നിറഞ്ഞു നിന്നു.മുങ്ങി തുടങ്ങും മുന്‍പ് കാറില്‍ ഉണ്ടായിരുന്നവര്‍ കോസ്റ്റ്ഗാര്‍ഡിനെ വിളിക്കുവാനുള്ള നിലവിളി ആയിരുന്നുജീവനായുള്ള അവസാന ശ്രമം.

കുഞ്ഞിനെ രക്ഷിക്കൂ എന്ന നിലവിളി കാറില്‍ ഉണ്ടായിരുന്ന യുവാവ് നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്ന പരിസരവാസിയോട് സഹായിക്കാമോ എന്ന് താന്‍ ചോദിച്ചു, തുടര്‍ന്ന് അദ്ദേഹം വസ്ത്രങ്ങള്‍ അഴിച്ച് തണുത്തുറഞ്ഞ ജലാശയത്തിലേയ്ക്ക് ചാടി കുഞ്ഞിനെ രക്ഷിച്ചു. ഈ സമയം കാര്‍ ജലത്തില്‍ പൊന്തികിടന്ന് ജലം കുമിളകളായി കയറുകയായിരുന്നു. അങ്ങനെ പൊന്തി കിടക്കുകയാണെകില്‍ അപകടത്തില്‍ പെട്ടവരെ രക്ഷിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ഫ്രാന്‍സിസ്,രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ എത്തിയെങ്കിലും അപ്പോഴേയ്ക്കും എല്ലാം അവസാനിച്ചിരുന്നു.

നിമിഷ നേരങ്ങള്ക്കുള്ളില്‍ ആംബുലന്‍സ്, ഹെലികോപ്ടര്‍ തുടങ്ങി എല്ലാ രക്ഷാ സന്നഹങ്ങളും എത്തിയെങ്കിലും ഏകദേസം 9 മണിയോടെ എല്ലാം വ്യക്തമായി, ആരും അവശേഷിച്ചില്ല.

Share this news

Leave a Reply

%d bloggers like this: