ഫ്രാന്‍സിലെ സമരം..ഡബ്ലിനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് തടസം നേരിട്ടു

ഡബ്ലിന്‍:   നൂറ് കണക്കിന് വിമാന യാത്രക്കാര്‍ക്ക്  ഫ്രാന്‍സിലെ സമരം മൂലം ബുദ്ധിമുട്ട്  നേരിട്ടതായി റിപ്പോര്‍ട്ട്. സമരം മൂലം വിവിധ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.  ഫ്രാന്‍സ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍  റിക്രൂട്ട്മെന്‍റുകള്‍ പതിയെ നടക്കുന്നതിനെതിരെയും  മേഖലയില്‍ നിക്ഷേപം കൊണ്ട് വരാത്തതിനെതിരെയും ആണ് സമരം നടത്തുന്നത്.    റിയാന്‍ എയറിന്‍റെ പതിനഞ്ച് വിമാനങ്ങളുടെ സര്‍വീസിനെ സമരം ബാധിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തെ സമരം ഇന്നലെ തുടങ്ങിയിരുന്നു.  ഷാനോന്‍ , കോര്‍ക്ക് വഴി യാത്ര ചെയ്യുന്നവരെ സമരം ബാധിച്ചിട്ടില്ല.  ഈമെയില്‍ വഴിയോ മൊബൈല്‍ വഴിയോ യാത്രക്കാരെ  സേവനങ്ങളിലെ മാറ്റം അറിയിച്ചിട്ടുണ്ടെന്നാണ് റിയാന്‍ എയര്‍ വ്യക്തമാക്കുന്നത്.  തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യമാണെന്ന്  റിയാന്‍ എയര്‍ പ്രസ്താവന വ്യക്തമാക്കുന്നു. യൂറോപ്യന്‍ കമ്മീഷനോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 എയര്‍ ലിംഗസ്  യാത്രക്കാരോട് സമയം പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  ഈസി ജെറ്റും ബ്രിട്ടീഷ് എയര്‍വേയ്സും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.  ഫ്രഞ്ച് വിമാനതാവളങ്ങള്‍ വഴി പോകുന്നവര്‍ക്ക് ഏറെ താമസം  നേരിടേണ്ടി വരും.

Share this news

Leave a Reply

%d bloggers like this: