ഡബ്ലിന്‍ പള്ളിയില്‍ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍

 

ഡബ്ലിന്‍: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലണ്ടിലെ ഡബ്ലിന്‍ സെന്റ്. തോമസ് ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ ഹാശ ആഴ്ച ശുശ്രൂഷകള്‍ നടത്തപ്പെടുന്നു. 23നു ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് പെസഹയുടെ ശുശ്രൂഷകള്‍ ആരംഭിക്കും, 24നു വ്യഴാഴ്ച വൈകുന്നേരം 6.30 നു ലുക്കനിലുള്ള മലങ്കര ഹൌസില്‍ വചനിപ്പു പെരുനാള്‍ നടത്തുന്നതാണ്. ദുഃഖവെള്ളി ശുശ്രൂഷകള്‍ 12.30 നു പള്ളിയില്‍ ആരംഭിക്കും. പതിവു പോലെ ദുഖവെള്ളി നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്. ഈസ്റ്റര്‍ ശുശ്രൂഷകള്‍ 26നു വൈകുന്നേരം 6 മണിക്കു പള്ളിയില്‍ ആരംഭിക്കും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം മലങ്കര ഹൌസില്‍ സന്ധ്യാ നമസ്‌കാരം ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് പള്ളിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഹാശാആഴ്ച ശുശ്രൂഷകള്‍ക്ക് വികാരി ഫാ. അനീഷ് സാം നേതൃത്വം നല്‍കും.

വിശദവിവരങ്ങള്‍ക്ക്:
ഫാ അനീഷ് സാം, Mob 0892288818
അലക്‌സ്, Mob 0870548255
ബിനു, Mob 0873208710

Share this news

Leave a Reply

%d bloggers like this: