ഐക്യ അയര്‍ലന്‍ഡിന് ഐറിഷുകാരില്‍ പകുതിയോളം പേരും അനുകൂലമെന്ന് സര്‍വെ

ഡബ്ലിന്‍:  ഐക്യ അയര്‍ലന്‍ഡിന് ഐറിഷുകാര്‍ പകുതിയോളം പേര്‍ താത്പര്യപ്പെടുന്നതായി സര്‍വെ. ക്ലെയര്‍ ബൈര്‍നെ ലൈവ് നടത്തിയ അഭിപ്രായ സര്‍വെയിലാണ് അയര്‍ലന്‍ഡ് ഏകീകൃതമാകുന്നതിന് പിന്തുണപ്രകടമാകുന്നത്. ഈസ്റ്റര്‍ റൈസിങുമായി ബന്ധപ്പെട്ട് ആഘോഷങ്ങള്‍ നടക്കുന്ന പശ്ചാതലത്തിലായിരുന്നു സര്‍വെ.

54 ശതമാനം പേരും ഏകീകൃത അയര്‍ലന്‍ഡിന് പിന്തുണ അറിയിക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ 24 ശതമാനം ആണ്. 22 ശതമാനം പേര്‍ തീരുമാനമില്ലാത്തവരാണ്. അഭിപ്രായ വ്യത്യാസം പ്രായ ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രകടമാണ്. മേഖലകള്‍ മാറുമ്പോഴും ഇത് വ്യത്യാസപ്പെടുന്നത് വ്യക്തമാണ്. മണ്‍സ്റ്ററില്‍ നിന്ന് പ്രതികരിച്ച 60 ശതമാനം പേരും ഏകീകൃത അയര്‍ലന്‍ഡിനെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ ഡബ്ലിനില്‍ പിന്തുണ 47 ശതമാനം പേരില്‍ നിന്ന് മാത്രമേ ലഭിക്കുന്നുള്ളൂ.

ഏകീകൃത അയര്‍ലന്‍ഡ് വേണ്ടെന്ന് പറയുന്നവരില്‍ ഏറ്റവും കൂടുതല്‍ ശതമാനം ഡബ്ലിനിലാണ്. 32 ശതമാനം പേരും എതിര്‍പ്പ് പ്രകടമാക്കുന്നു.

താമസ സൗകര്യം ലഭിക്കുന്നതിന് ഭരണഘടനാപരമായി അവകാശം വേണമെന്ന് വാദിക്കുന്നവര്‍ 52 ശതമാനം ഉള്ളതായും ചൂണ്ടികാണിക്കുന്നു. രാജ്യത്ത് ഭവന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ ഇത്തരമൊരു ആശയത്തെ 29 ശതമാനം പേരും എതിര്‍ക്കുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: