സ്വതന്ത്രരുമായി പ്രാദേശിക വിഷയങ്ങളില് ധാരണയില്ലെന്ന് ഫിന ഗേല്

ഡബ്ലിന്: സ്വതന്ത്രരുടെ പിന്തുണ ലഭിക്കുന്നതിന്  ടിഡിമാരുമായി പ്രാദേശിക ധാരണകളുണ്ടാക്കില്ലെന്ന് ഫിന ഗേല് വ്യക്തമാക്കി. അഞ്ച് സ്വതന്ത്ര ടിഡിമാരുമായി ഇന്ന് ഒരു മണിക്കൂറും നാല്പ്പത് മിനിട്ടും പാര്ട്ടി ചര്ച്ച നടന്നിരുന്നു. ചര്ച്ചകളില്‍ മന്ത്രിസ്ഥാനം നല്കുന്നതിനേകുറിച്ചോ  മറ്റ് സ്ഥാനങ്ങള് മുന്നോട്ട് വെയ്ക്കുന്നതിനെ പറ്റിയോ പരാമര്ശങ്ങള് ഉണ്ടായിട്ടില്ല. റോസ് കോമണില്‍ നിന്നുള്ള ടിഡി ഡെന്നിസ് നോട്ടന്‍ പൊതുവായ പ്രശ്നങ്ങളാണ് ചര്ച്ച ചെയ്യുന്നതെന്നും പ്രത്യേകം മണ്ഡലാടിസ്ഥാനത്തില് ചര്ച്ച നടന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്.

തൊഴില്, ആരോഗ്യം, ഗ്രാമമേഖലയുടെ സാമ്പത്തിക പിന്നോക്കാവസ്ഥ, ബ്രോഡ്ബാന്റ് വേഗത തുടങ്ങിയ പൊതു വിഷയങ്ങളാണ് ചര്ച്ചകളില്‍ മുഖ്യമായും ഉള്ളത്.  ഡോണീഗല്, ടിപ്പറേറി, റോസ് കോമണ് എന്നിവിടങ്ങളിലെല്ലാം ഈ പ്രശ്നം  പൊതുവാണ്. ഡബ്ലിനില്‍ സാമ്പത്തിക രംഗം വികസിച്ചതല്ലാതെ വേറെ എവിടെയും ഇതിന്റെ ഫലം കാണാനില്ല. ഇക്കാര്യം ചര്ച്ചയില് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിലെ നയമാണ് പ്രധാനമായം തര്ക്കവിഷയമാകുന്നത്.

ഏപ്രില് ആറിന് പ്രധാനമന്ത്രിയെ വോട്ടിനിടുമ്പോള് ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സ്വതന്ത്ര ടിഡിമാര് വ്യക്തമാക്കുന്നുണ്ട്. ഫിന ഗേല് ചര്ച്ചകള് വിശ്വാസം വളര്ത്തുന്നതിന് വേണ്ടിയാണ്.  പാര്ട്ടിയും സ്വതന്ത്ര്യരും തമ്മില് ബന്ധം വളര്ത്തിയെടുക്കാനാണ് ഇപ്പോള് ശ്രമം.

Share this news

Leave a Reply

%d bloggers like this: