മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക കാട്ടി പോപ്പ്: അഭയാര്‍ഥികളുടെ പാദങ്ങള്‍ കഴുകി മാര്‍പ്പാപ്പ

വത്തിക്കാന്‍: പെസഹാ തിരുനാളിനോടനുബന്ധിച്ച് റോമിനു പുറത്ത് കാസ്റ്റല്‍നുവോ ഡി പോര്‍ട്ടയിലെ അഭയാര്‍ഥി ക്യാമ്പില്‍ നടന്ന കുര്‍ബാനയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുസ്ലിം, ഓര്‍ത്തഡോക്‌സ്, ഹിന്ദു, കാത്തലിക് മതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ഥികളുടെ കാല്‍ കഴുകിത്തുടച്ചു. മാര്‍പ്പാപ്പ തങ്ങളുടെ കാല്‍ കഴുകി മുത്തിയപ്പോള്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.

മതവിശ്വാസങ്ങളും സംസ്‌കാരവും വ്യത്യസ്തമാണെങ്കിലും നമ്മള്‍ സഹോദരരാണെന്നും എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ കഴിണമെന്നും പാപ്പ പറഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമുള്ള പ്രസംഗത്തിലാണ് അഭയാര്‍ഥികള്‍ക്കായി മാര്‍പ്പാപ്പ അനുകമ്പയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ഉദാത്ത വചനങ്ങള്‍ പറഞ്ഞത്.

രക്തദാഹികളുടെ യുദ്ധമാണ് ബ്രസല്‍സില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: